ഗുരുവായൂർ ദേവസ്വം, മറ്റു ക്ഷേത്രങ്ങൾക്ക് നൽകുന്ന ധനസഹായം 15 ന് വിതരണം ചെയ്യും
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മറ്റു ക്ഷേത്രങ്ങൾക്കും അനാഥാലയങ്ങൾക്കും നൽകുന്ന ധനസഹായ വിതരണം 15 ന് നടക്കും . രാവിലെ 9 ന് പൂന്താനം ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ധനസഹായ വിതരണം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉൽഘാടനം ചെയ്യും. 385 ക്ഷേത്രങ്ങൾക്കും 25 അനാഥാലയങ്ങൾക്കുമാണ് ധനസഹായം നൽകുന്നത് . മൊത്തം മൂന്നു കോടി രൂപയാണ് ധനസഹായമായി വിതരണം ചെയ്യൂന്നത് .ചടങ്ങിൽ ദേവസ്വം ചെയർ മാൻ അഡ്വ കെബി മോഹൻദാസ് അധ്യക്ഷത വഹിക്കും ,എംഎൽ എ കെ വി അബ്ദുൾ ഖാദർ , നഗര സഭ ചെയർമാൻ വി എസ് രേവതി , ഭരണ സമിതി അംഗങ്ങൾ ,അഡ്മിനിസ്ട്രേറ്റർ എന്നിവർ പങ്കെടുക്കും .
ധനസഹായത്തിന് അർഹരായ ക്ഷേത്രങ്ങൾക്കും , അനാഥ മന്ദിരങ്ങൾക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട് .പതിമൂന്നാം തിയ്യതിക്കകം ക്ഷണക്കത്തു ലഭിക്കാത്തവർ ദേവസ്വം ആഫീസുമായി ബന്ധപ്പെടണമെന്ന് ദേവസ്വം അറിയിച്ചു .