Madhavam header
Above Pot

ഗുരുവായൂർ മേൽപാലം : സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് തിരുവനന്തപുരത്ത് നാളെ യോഗം

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്റെ സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് തിരുവനന്തപുരത്ത് 11 ന് യോഗം . ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമാണ് ഗുരുവായൂരിൽ മേൽപാലം നിർമ്മിക്കുക എന്നത്. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മേൽപാലത്തിനാവശ്യമായ തുക വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വലിയ പുരോഗതിയൊന്നും മേൽപാലത്തിന്റെ കാര്യത്തിൽ ഉണ്ടായില്ല. മേൽപാല നിർമ്മാണത്തിന്റെ മെല്ലേ പോക്കിന് കാരണം സംസ്ഥാന സർക്കാരാണെന്ന് മുൻ എം.പി സി.എൻ ജയദേവൻ പൊതു പരിപാടിയിൽ വിമർശനം ഉന്നയിച്ചത് വലിയ ചർച്ചകൾക്ക് വഴി വെക്കുകയും ചെയ്തു.

ഇതിനിടെ മേൽപാലത്തിന് ആവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു .ഏകദേശം 12 സെന്റ് സ്ഥമാണ് മേൽപാലത്തിനായി അക്വയർ ചെയ്യേണ്ടി വരുന്നത്. ആറ് മാസം മുൻപ് സ്ഥലമുടമകളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മേൽപാലത്തിനായി സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ പരാതിയുമായി രംഗത്ത് വരുകയും സ്ഥലം ഏറ്റെടുക്കുന്ന നടപടി മന്ദഗതിയിലാവുകയുമായിരുന്നു. ഓരോ ദിവസവും 30 ലേറെ തവണയാണ് റെയിൽ വെ ഗെയ്റ്റ് വിവിധ ആവശ്യങ്ങൾക്കായി അടച്ചിടേണ്ടി വരുന്നത്. ദിനം പ്രതി പതിനായിരകണക്കിന് തീർത്ഥാടകരെത്തുന്ന ഗുരുവായൂരിൽ വലിയ ഗാതഗത കുരുക്കാണ് ഇതു മൂലമുണ്ടാകുന്നത്.

Astrologer

തീരദേശ മേഖലയായ ചാവക്കാടും ഗുരുവായൂരുമൊന്നും മികച്ച ആശുപത്രി സൗകര്യങ്ങളില്ലാത്തതിനാൽ രോഗികളുമായെത്തുന്ന ആബുലൻസുകളും നിരവധി തവണ ഗെയിറ്റിൽ കുടുങ്ങി നിൽക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ് .കഴിഞ്ഞ ദിവസം ക്ഷേത്ര സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രിയുടെ വാഹനത്തിന്റെ ട്രെയൽ റണ്ണും 15 മിനിറ്റിലധികം റെയിൽവെ അടച്ചിട്ടതിനെ തുടർന്ന് കാത്തു നിൽക്കണ്ടതായി വന്നു . കെ.വി അബ്ദുൾ ഖാദർ എം.എൽ.എ യുടെ ആവശ്യപ്രകാരമാണ് റവന്യൂ മന്ത്രി സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്. ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

new consultancy

Vadasheri Footer