Above Pot

ജ്ഞാനപീഠജേതാവും ബഹു മുഖ പ്രതിഭയുമായ ഗിരീഷ് കർണാട് വിടവാങ്ങി

ബംഗലൂരു: ജ്ഞാനപീഠജേതാവും വിഖ്യാത എഴുത്തുകാരനും ചിന്തകനും ചലചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. പ്രശസ്ത കന്നട എഴുത്തുകാരനും ചിന്തകനും ചലചിത്രകാരനുമായിരുന്നു ഗിരീഷ് കര്‍ണാട്. പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കന്നട സാംസ്കാരിക ലോകത്തെ ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് ഗിരീഷ് കര്‍ണാട് അറിയപ്പെട്ടത്. കന്നട സാംസ്കാരിക മേഖലയിൽ മാത്രമല്ല ഇന്ത്യൻ സാംസ്കാരിക രംഗത്തും സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.

First Paragraph  728-90

ബംഗലൂരുവിലെ വീട്ടിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എൺപത്തി ഒന്ന് വയസ്സുണ്ടായിരുന്നു ഗിരീഷ് കര്‍ണാടിന്. വിയോഗ വാര്‍ത്തയറിഞ്ഞ് ഒട്ടേറെ പേരാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
\ആധുനിക ഇന്ത്യൻ സാഹിത്യത്തിനും സിനിമയ്ക്കും നാടകമേഖലയിലും അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വം കൂടിയായിരുന്നു ഗിരീഷ് കര്‍ണാട്. സാമൂഹിക മേഖലകളിൽ മനുഷ്യപക്ഷത്ത് നിന്ന് നിരന്തരം ശബ്ദിച്ച് കൊണ്ടിരുന്നു അദ്ദേഹം. എഴുത്തുകാരൻ നാടകകൃത്ത് നടൻ ചലചിത്രകാരൻ എന്നീ മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച ഗിരീഷ് കര്‍ണാട് ആധുനികതയുടെ വക്താവായിരുന്നു.
ചരിത്രത്തിലും പുരാണത്തിലും ചുറ്റിത്തിരിഞ്ഞ കന്നട സാഹിത്യത്തിനും നാടക മേഖലയ്ക്കും നവോത്ഥാനത്തിന്‍റെ വെളിച്ചം പകര്‍ന്ന് നൽകിയതും വഴിനടത്തിയതും ഗിരീഷ് കര്‍ണാടിന്‍റെ സൃഷ്ടികളായിരുന്നു.

Second Paragraph (saravana bhavan

1974-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്റുവിയന്‍ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കര്‍ണാട് ഇന്ത്യന്‍ നാടകവേദിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു.

തുടര്‍ന്നുള്ള നാല് ദശകങ്ങളില്‍, ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിച്ചു. ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കര്‍ണാടിന് കഴിഞ്ഞു. വംശവൃക്ഷ അടക്കം ഒട്ടേറെ സിമിനകൾ സംവിധാനം ചെയ്തു നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളദ്ദേഹം കരസ്ഥമാക്കി.

ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍്രൈബറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റോഡ്സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

പ്രായാധിക്യവും അസുഖങ്ങളും തളര്‍ത്താതെ പൊതു ചര്‍ച്ചകളിലും സാഹിത്യോത്സവ വേദികളിലും സജീവമായി പങ്കെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തി. ഗൗരി ലങ്കേഷ്, എം.എം.കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് നടന്ന ബെംഗളൂരുവില്‍ നടന്ന സമര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

buy and sell new