പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി നടത്തി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കേരളാ പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി നടത്തി പിണറായി സര്‍ക്കാര്‍. എക്‌സൈസ് കമ്മീഷണറായ ഋഷി രാജ് സിംഗ്, ടോമിന്‍ ജെ തച്ചങ്കരി, യതീഷ് ചന്ദ്ര തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സമഗ്രമായ അഴിച്ചു പണിയാണ് പോലീസ് തലപ്പത്ത് വരുത്തിയിരിക്കുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പോലീസ് കമ്മീഷണറേറ്റുകള്‍ രൂപീകരിച്ചിരിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമാക്കിയതോടെയാണ് പോലീസില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചത്.
മുന്‍പ് പല തവണ കമ്മീഷണറേറ്റ് നടപ്പാക്കാന്‍ കഴിഞ്ഞകാല സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഐഎഎസ് ലോബി അട്ടിമറിക്കുകയായിരുന്നു. പക്ഷേ മുഖ്യമന്ത്രി പിണറായി ഇക്കാര്യത്തില്‍ ഉറച്ച തീരുമാനം എടുത്തതോടെയാണ് പോലീസ് തലപ്പത്ത് അഴിച്ചു പണികള്‍ സാധ്യമായത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ സ്ഥലം മാറ്റമാണിത്.
സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും കമീഷണറേറ്റുകള്‍. തിരുവനന്തപുരം കമ്മീഷണറേറ്റിലെ പുതിയ കമ്മീഷണറായി ഐജി ദിനേന്ദ്ര കശ്യപിനെയാണ് നയമിച്ചിരിക്കുന്നത്. നിലവില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഐജിയാണ് അദ്ദേഹം. കൊച്ചി റേഞ്ച് ഐജിയായിരുന്ന വിജയ് സാഖറേയാണ് പൊളിച്ചെഴുത്തിലെ പുതിയ കൊച്ചി കമ്മീഷണര്‍. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്പിയായും കൂടാതെ മുഴുവന്‍ സൈബര്‍ കേസുകളുടെയും ചുമതലയും നിലവില്‍ സിറ്റി പോലീസ് കമ്മീഷണറായി ഇരിക്കുന്ന യതീഷ് ചന്ദ്ര വഹിക്കും. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി ഷേക് ദര്‍ബേഷ് സാഹിബ് ചുമതലയേല്‍ക്കും.
പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന അനന്തകൃഷ്ണന്‍ എക്‌സൈസ് കമ്മീഷണറാകുമ്ബോള്‍ മനോജ് എബ്രഹാം പോലീസ് ആസ്ഥാനത്തെ എഡിജിപിയാകും. നിലവില്‍ എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് ജയില്‍ മേധാവിയാകും. ജയില്‍ മേധാവിയായി ഇരിക്കുന്ന ആര്‍ ശ്രീലേഖ സോഷ്യല്‍ പോലീസിങ് ആന്‍ഡ് ട്രാഫിക് മോധാവിയാകും. നിലവില്‍ എഡിജിപി ഇരിക്കുന്ന പത്മകുമാറിനെ കോസ്റ്റല്‍ പോലീസിലേക്കും ടോമിന്‍ ജെ തച്ചങ്കരിയെ ബറ്റാലിയന്‍ ഡിജിപിയായുമാണ് നിയമിച്ചിരിക്കുന്നത്.
ബി സന്ധ്യയെ കേരളാ പോലീസ് അക്കാദമി ട്രെയിനിങ് എഡിജിപിയുമായും നിയമിച്ചു. ദക്ഷിണ മേഖലാ ഐജിയായി എംആര്‍ അജിത്ത്കുമാറും ഉത്തരമേഖലാ ഐജിയായി അശോക് യാദവും ചുമതലയേല്‍ക്കും. കെ സഞ്ജയ് കുമാര്‍ ഗുരുഡിനാണ് തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ചുമതല. കൂടാതെ തിരുവനന്തപുരം അഡീഷണല്‍ സിറ്റി കമ്മീഷണറുടെ ചുമതലയും ഇദ്ദേഹം തന്നെ നിര്‍വ്വഹിക്കും. കാളിരാജ് മഹേഷ്‌കുമാറിനെ കൊച്ചി റേഞ്ച് ഡിഐജിയായും എസ് സുരേന്ദ്രനെ തൃശ്ശൂര്‍ ഡിഐജിയായുമാണ് നിയമിച്ചിരിക്കുന്നത്.
കെ സേതുരാമാനാണ് കണ്ണൂര്‍ ഡിഐജി ഐജി ജി ലക്ഷ്മണനെ എസ് സിആര്‍ബി ഐ ജിയായും ഡിഐജി അനൂപ് കുരുവിളയെ ട്രെയിനിങ് ഡിഐജിഎ അക്ബറിനെ ഡിഐജി സെക്യൂരിറ്റിയായും നിയമിച്ചിട്ടുണ്ട്. കെപി ഫിലിപ്പാണ് കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍. തൃശ്ശൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യയെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിയായും ബറ്റാലിയന്‍ ഐജി ഇജെ ജയരാജിനെ ക്രൈംബ്രാഞ്ച് കോഴിക്കോട് ഐജിയായും നിയമിച്ചു.
മറ്റുള്ളവരുടെ പേരും തസ്തികകളും;
എസ്പിമാരായായ മെര്‍ലിന്‍ ജോസഫ് (കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍) കെജി സൈമണ്‍ (കോഴിക്കോട് റൂറല്‍ എസ്പി) രാഹുല്‍ ആര്‍ നായര്‍ (എഐജി പോലീസ് ആസ്ഥാനം) വികെ മധു (തൃശ്ശൂര്‍ സിറ്റി കമ്മീഷണര്‍) പ്രതീഷ്‌കുമാര്‍ (കണ്ണൂര്‍ എസ്പി) ശിവവിക്രം (പാലക്കാട്) ടി നാരായണന്‍ (മലപ്പുറം,) യു അബ്ദുല്‍ കരീം, (കമാന്‍ഡന്റ് എം എസ് പി അഡീഷനല്‍ ചാര്‍ജ് കെഎപി -4) കറുപ്പ് സ്വാമി (എഎഐജി , പോലീസ് ആസ്ഥാനം) ശിവകാര്‍ത്തിക് (എറണാകുളം റൂറല്‍ എസ് പി ) പിഎ സാബു (കോട്ടയം) ഹരിശങ്കര്‍ (കൊല്ലം റൂറല്‍) മഞ്ജുനാഥ് (വയനാട് എസ് പി) പൂങ്കുഴലി (ഡിസിപി ലോ ആന്‍ഡ് ഓഡര്‍, കൊച്ചി സിറ്റി )
ഹിമേന്ദ്രനാഥ് (എസ്പി വിജിലന്‍സ് തിരുവനന്തപുരം) സാം ക്രിസ്റ്റി ഡാനിയല്‍ (അഡീഷനല്‍ എക്‌സൈസ് കമീഷണര്‍) എ വിജയന്‍ (പ്രിന്‍സിപ്പല്‍ പിടിസി) ദേബേഷ് ബഹ്‌റ (കമാന്‍ഡന്റ് ഐആര്‍ബി) ഉമ (അസി. ഡയറക്ടര്‍ കെപ് ട്രയിനി) എസ് സുജിത്ത് ദാസ് (എസ്പി ടെലി കമ്മ്യൂണിക്കേഷന്‍) കെ എം ആന്റണി (എസ്ബി സിഐഡി തൃശ്ശൂര്‍)