Post Header (woking) vadesheri

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ക്ഷേത്ര നഗരി ഒരുങ്ങി

Above Post Pazhidam (working)

ഗുരുവായൂർ: പ്രധാന മന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂരിലെത്തുന്ന നരേന്ദ്ര മോഡിയെ സ്വീകരിക്കാൻ ക്ഷേത്ര നഗരി ഒരുങ്ങി . ശ്രീവത്സത്തിന് മുന്നിലെയും , പോലീസ് സ്റ്റേഷൻ റോഡിലെയും റോഡിന്റെ ടാറിങ് പൂർത്തിയായി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡഡിന്റെ ടാറിങ് പൂർത്തിയായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചു . തെക്കേ നടപന്തലിൽ ഇളകിയ ടൈലുകൾ മാറ്റി , പ്രധാനമന്ത്രി വിശ്രമിക്കുന്ന ശ്രീവൽസം ഗസ്റ്റ് പുതിയ ബോർഡ് വെച്ചു , ഇത് കൂടാതെ ഗസ്റ്റ് ഹൗസിലെ പഴയ ഫർണിച്ചറുകൾ മാറ്റി പുതിയതാക്കി . പ്രധാനമന്ത്രി വന്നിറങ്ങുന്ന ശ്രീകൃഷ്ണ കോളേജിനും . ബി ജെ പിയുടെ സമ്മേളനം നടക്കുന്ന ശ്രീകൃഷ്ണ സ്‌കൂളിനും വെള്ളിയാഴ്ച അവധി നൽകി .

Ambiswami restaurant

നഗരത്തിൽ ശനിയാഴ്ച രാവിലെ ഏഴ് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അരിയന്നൂരിലെ ഹെലിപാഡ് മുതൽ ഗുരുവായൂർ വരെയും ഇന്നർ, ഔട്ടർ റിങ് റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കുന്നംകുളം വഴി മമ്മിയൂരിലെത്തി യാത്ര അവസാനിപ്പിക്കണം. മറ്റ് ഭാഗത്ത് നിന്നുള്ള ബസുകളും മമ്മിയൂരിൽ യാത്ര അവസാനിപ്പിക്കണം. മമ്മിയൂർ – ആനത്താവളം റോഡിലാവും പാർക്കിങ്. ബി.ജെ.പിയുടെ പൊതുസമ്മേളനത്തിനെത്തുന്ന വാഹനങ്ങളും അവിടെ പാർക്ക് ചെയ്യണം.