Above Pot

ഗുരുവായൂരിൽ നിർമ്മാല്യ ദർശനത്തിന് കലവറ വാതിൽ വഴി കയറ്റി വിട്ട് ചിലർ പണം കൊയ്യുന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിർ മാല്യ ദർശനവും പിൻ വാതിലിലൂടെ താല്ക്കാലിക ജീവനക്കാർ നടത്തുന്നതായി ആക്ഷേപം . കലവറ വാതിൽ വഴിയാണ് താൽക്കാലിക ജീവനക്കാർ നിർമ്മാല്യ ദർശനത്തിനു ആളെ കയറ്റുന്നത് . ഭരണ സമിതി അംഗങ്ങളോ അഡ്മിനിസ്ട്രേറ്ററോ കൂടെയില്ലാത്ത ആരെയും കലവറ വാതിൽ വഴി നിർമ്മാല്യ ദർശനത്തിന് കടത്തി വിടരുതെന്നാണ് ഭരണ സമിതി എടുത്തിട്ടുള്ള തീരുമാനം . അതിനു കടകവിരുദ്ധമായാണ് ചില താൽക്കാലിക ജീവനക്കാർ വൻ തുകകൾ വാങ്ങി കലവറ വാതിൽ വഴി നിർമ്മാല്യ ദർശനത്തിന് സൗകര്യം നൽകുന്നത് . കഴിഞ്ഞ 12 ന് ഒരു സംഘത്തിനെ കലവറ വാതിൽ വഴി അകത്ത് കടത്തിയതാണ് ഇപ്പോൾ വിവാദമായിട്ടുള്ളത് . ക്ഷേത്രത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് താൽക്കാലിക ജീവനക്കാരൻ ഇത്തരത്തിൽ ആളുകളെ കയറ്റി പണം വാങ്ങുന്നതത്രെ

First Paragraph  728-90

.

Second Paragraph (saravana bhavan