പിണറായി വിജയൻ വിദേശ യാത്ര നടത്തിയത് പാട്ട പിരിവ് നടത്തിയിട്ടാണോ ?
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം വിദേശ യാത്ര നടത്തിയത് ആരുടെ പണം ഉപയോഗിച്ചാണ് എന്ന് കെ മുരളീധരൻ ചോദിച്ചു . ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്രയെങ്കില്‍ കുടംബാംഗങ്ങളെ കൊണ്ട് പോവാന്‍ സാധിക്കില്ല. അതല്ല മറ്റാരെങ്കിലും സ്‌പോണ്‍സര്‍ ചെയ്തതാണെങ്കില്‍ അത് പെരുമാറ്റ ചട്ട ലംഘനവുമാണ്. പാട്ടപ്പിരിവ് നടത്തി ലഭിച്ച സംഭാവന കൊണ്ടാണോയാത്ര . ആരാണ് യാത്രയുടെ ചിലവ് വഹിച്ചതെന്നും മുരളീധരന്‍ ചോദിച്ചു.
കോഴിക്കോട് ഡി.സി.സിയില്‍ രാജീവ് ഗാന്ധി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എത് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിദേശ യാത്ര. സ്വന്തം കാശ് കൊടുത്തല്ല വിദേശ യാത്രയെങ്കില്‍ ഒന്നുകില്‍ ഖജനാവിലെ പണം അല്ലെങ്കില്‍ സ്‌പോണ്‍സര്‍മാരുടെ പണം. രണ്ടായാലും ചട്ടലംഘനമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റതില്‍ മോദിക്കൊപ്പം ഒരു പങ്ക് കമ്മീഷന്‍ പിണറായിക്കും ലഭിച്ചിട്ടുണ്ട്. ഇനി അതിന്റെ ഷെയര്‍ എടുത്തിട്ടാണോ യാത്രയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം ഭരണം മാറിയാല്‍ അന്വേഷിക്കാം. മോദി അന്വേഷിക്കില്ല, കാരണം മോദിക്ക് കേരളത്തില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ പിണറായിയാണെന്നും അദ്ദേഹം പറഞ്ഞു.
കോലീബി എന്നൊക്കെ നമ്മളെ കുറ്റം പറയും. എന്നാല്‍ വോട്ടടിച്ച് മാറ്റുന്നത് ഈ രണ്ട് ശക്തികളും ചേര്‍ന്നാണ്. ഇക്കാര്യങ്ങളൊക്കെ ചോദിച്ചാല്‍ ചിലപ്പോള്‍ പിണറായി വിജയനും നമ്മളെ രാജ്യദ്രോഹികളാക്കും. ഒരു പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാത്തയാളാണ് പിണറായി. മോശം കാര്യങ്ങള്‍ക്കുള്ള ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയെങ്കില്‍ ഇത് നേടിയെടുക്കുന്നതില്‍ പിണറായി വിജയനും മോദിയും ആയിരിക്കും വിജയിക്കുകയെന്നും മുരളി പറഞ്ഞു