ദിലീപിന്റ “ദേ പുട്ടിൽ” നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോഴിക്കോട് : നടൻ ദിലീപിന്റ ദേ പുട്ട് റെസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു .കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആണ്

de puttu damage food
പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, വൃത്തിഹീനമായതും പൂപ്പല്‍ പിടിച്ചതുമായ ഫ്രീസറില്‍ സൂക്ഷിച്ച മാലിന്യം കലര്‍ന്ന ഐസ്‌ക്രീം, വീണ്ടും ഉപയോഗിക്കാന്‍ സൂക്ഷിച്ച എണ്ണ, എന്നിവ പിടിച്ചെടുത്തത് . പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളെല്ലാം ആരോഗ്യവിഭാഗം നശിപ്പിച്ചു.

പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ: ആര്‍ എസ് ഗോപകുമാര്‍ അറിയിച്ചു. പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാര്‍,  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷമീര്‍ എന്നിവര്‍ പങ്കെടുത്തു..