Post Header (woking) vadesheri

തോമസ് നാമധാരികളുടെ സംഗമം ചൊവ്വന്നൂർ സെന്റ് തോമസ് ദേവാലയത്തിൽ

Above Post Pazhidam (working)

കുന്നംകുളം : എരുമപ്പെട്ടി ഫെറോന കത്തോലിക്ക കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ജൂൺ 30 ന് തോമസ് നാമധാരികളുടെ സംഗമംചൊവ്വന്നൂർ സെന്റ് തോമസ് ഇടവക ദേവാലയത്തിൽ വെച്ച് നടക്കും . തോമസ് നാമധാരികളുടെ സംഗമത്തിന്റെ സ്വാഗത സംഘം കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ചൊവ്വന്നൂർ സെന്റ് തോമസ് പള്ളിയിൽ തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ് അസി.ഡയറക്ടർ . .ഫാദർ ആന്റണി അമ്മൂത്തൻ നിർവ്വഹിച്ചു. ചൊവ്വന്നൂർ ഇടവക പള്ളി വികാരി .ഫാദർ അനീഷ് നെല്ലിക്കൽ ,കത്തോലിക്കാ കോൺഗ്രസ് അതിരുപത ട്രഷറർ കെ.സി.ഡേവീസ് ഡീക്കൻ ജീസ് തുണ്ടത്തിൽ എരുമപ്പട്ടിഫെറോന കത്തോലിക്കാ കോൺഗ്രസ് ജോയിന്റ് സെക്രട്ടറി ഡിൽജോ തരകൻ ,വൈസ് പ്രസിഡണ്ട് പിയൂസ് പുതുരുത്തി. കത്തോലിക്ക കോൺഗ്രസ്സ് ചൊവ്വന്നൂർ ഇടവക പ്രസിഡൻറ് ഷാജി മണ്ടുപാൽ ,സെക്രട്ടറി ജോഫി ജോസ് ,ടി ഒ തോമസ് എന്നിവർ പ്രസംഗിച്ചു.

Ambiswami restaurant