തൃശൂരിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
തൃശൂർ: തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. എഡിജിപി ഡോ. ഷെയ്ക് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. ഐജിമാരായ ബൽറാം കുമാർ ഉപാധ്യായ, എസ്.ശ്രീജിത്, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, പോലീസ് അക്കാദമി ഡയറക്ടർ അനൂപ് കുരുവിള, റൂറൽ എസ്പി വിജയകുമാരൻ, എസിപി എം.സി.ദേവസി തുടങ്ങിയവർ പങ്കെടുത്തു.
സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനാണ് പ്രവർത്തനം ആരംഭിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളിലും തൃശൂർ സിറ്റി, റൂറൽ എിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലുള്ള ഐടി ആക്ട് പ്രകാരമുള്ള കേസുകളാണ് കൈകാര്യം ചെയ്യുക. തൃശൂർ മേഖല ഐജിക്കാണ് ചുമതല. സർക്കിൾ ഇൻസ്പെക്ടറടക്കം 18 പോലീസുകാരാണ് ഉണ്ടാവുക. സിഐ, എഎസ്ഐ, നാല് സീനിയർ പോലീസ് ഓഫീസേഴ്സ്, 11 സിവിൽ പോലീസ് ഓഫീസേഴ്സ്, ഒരു ഡ്രൈവറുമടക്കം 18 പേരാണുള്ളത്. സിഐ സി ശിവപ്രസാദിനാണ് സ്റ്റേഷൻ ചുമതല