പോലീസ് പാസ്സിങ് ഔട്ട് പരേഡ് നടത്തി

തൃശൂർ : രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 74 പോലീസ് കോസ്റ്റബിൾമാരുടെ പാസ്സിങ്ങ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സല്യൂട്ട് സ്വീകരിച്ചു. ഐ ജി ഡോ. ബി സന്ധ്യ, ഡി ഐ ജി ട്രെയിനിങ് അനൂപ് ജോ കുരുവിള എിവർ സിഹിതരായിരുന്നു . അടിസ്ഥാന പരിശീലനം കൂടാതെ തീവ്രവാദപ്രവർത്തനങ്ങൾ തടയുന്ന തിനുള്ള പ്രത്യേക പരിശീലനം, അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള രാത്രികാല ഫയറിങ് പരിശീലനം, തീരദേശപരിപാലനത്തിനുള്ള പ്രത്യേക പരിശീലനം എിവയ്‌ക്കൊപ്പം കമ്പ്യൂട്ട ർ, നീന്തൽ, യോഗ, കരാട്ടെ പരിശീലനവും ഇവർക്ക് നൽകിയിട്ടു ണ്ട്. 74 ട്രെയ്‌നികളിൽ രണ്ട് പേർ ബിരുദാനന്തര ബിരുദം ഉള്ളവരും രണ്ട് പേർ ബിരുദവും ബി എഡ് ഉള്ളവരും ഏഴ് പേർ ബിരുദധാരികളും ഒരാൾ ഡിപ്ലോമ യോഗ്യതയുളളയാളും ഒരാൾ ടിടിസി യോഗ്യതയുള്ളയാളും 30 പേർ പ്ലസ് ടു യോഗ്യത ഉള്ളവരും 31 പേർ എസ്.എസ്.എൽ.സി. യോഗ്യത ഉള്ളവരുമാണ്. പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെ’ 74 പേരിൽ 24 പേർ പെൺ കുട്ടി കളാണ്. ദേശീയ കബഡി താരവും സംസ്ഥാന വനിതാ ഫുട്‌ബോൾ ടീമംഗവുമായിരുന്ന എം അശ്വതിയും ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സി ഈശ്വരിയും ഇവരിൽ ഉൾപ്പെടുു. ബെസ്റ്റ് കേഡറ്റിനുള്ള ട്രോഫി ഐ.വി.സൗമ്യയും ബെസ്റ്റ് ഔട്ട് ഡോറിനുള്ള ട്രോഫി എം.അശ്വതിയും ബെസ്റ്റ് ഇൻഡോറിനുള്ള ട്രോഫി പി.അജിലയും ബെസ്റ്റ് ഷൂട്ടർക്കുള്ള ട്രോഫി വി.ലിങ്കണും സ്വീകരിച്ചു.