Post Header (woking) vadesheri

ചാവക്കാട് അരിമാർക്കറ്റിലെ പഴയ കെട്ടിടം തകർന്നു

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് അരിമാർക്കറ്റിൽ നിരവധി കടകൾ പ്രവർത്തിക്കുന്ന ഓടുമേഞ്ഞ രണ്ടു നില കെട്ടിടം ഭാഗികമായി തകർന്നു. . ചാവക്കാട് സെന്ററിൽ നിന്നും പഴയപാലത്തിലേക്ക് പോകുന്ന റോഡരുകിലെ ഓടുമേഞ്ഞ കെട്ടിടമാണ് കാലപ്പഴക്കം കൊണ്ട് തകർന്നത്. രാവിലെ പത്തോടേയാണ് സംഭവം.

Ambiswami restaurant

ഈ സമയത്ത് നിരവധി കച്ചവട സ്ഥാപനങ്ങൾ കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ചിരുന്നു. മുഴുവൻ കടകളും അടച്ചു പൂട്ടി. കെട്ടിടത്തിന് നൂറു വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയുന്നു. മേൽക്കൂര ഇടിഞ്ഞതോടെ കെട്ടിടത്തിന്റെ ചുവർ തകർന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് പോലീസും ഗുരുവായൂർ ഫയർഫോഴ്സും തകർച്ചാവസ്ഥയിലായ ഭാഗങ്ങൾ ഇടിച്ചിട്ടു. ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും സജ്ജരായി സ്ഥലത്തുണ്ടായിരുന്നു.
തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇത്തരത്തിൽ കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. എല്ലാ കെട്ടിടങ്ങളിലും നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉണ്ട്