Post Header (woking) vadesheri

മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ എരഞ്ഞോളി മൂസ വിട വാങ്ങി

Above Post Pazhidam (working)

തലശേരി:  മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ എരഞ്ഞോളി മൂസ വിട വാങ്ങി . . 75 വയസ്സായിരുന്നു. തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുമാസത്തോളമായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ആഴ്ച ചികിത്സ വീട്ടിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ സംസാരിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായിരുന്നു

Ambiswami restaurant

തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിൽ 1940 മാർച്ച് പതിനെട്ടിന് ജനിച്ച മൂസ  ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിൻെറയും മകനാണ്.
അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയായിരുന്നു വളർച്ച. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. കല്യാണവീടുകളില്‍ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ്നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജ്ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. കഷ്ടപ്പാടുകള്‍ക്കിടയില്‍നിന്ന് അറിയപ്പെടുന്ന ഗായകനായിമാറിയ അദ്ദേഹം ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമാണ്

മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

Second Paragraph  Rugmini (working)

മൂസയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു . മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ഗായകനായിരുന്നു എരഞ്ഞോളി മൂസയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.