ജീവ ഗുരുവായൂരിന്റെ ആരോഗ്യ രക്ഷ സെമിനാർ ഞായറാഴ്ച മുതൽ
ഗുരുവായൂര്‍: വാര്‍ധക്യത്തിലെ ആരോഗ്യപ്രശ്‌നങ്ങളും, പരിഹാരമാര്‍ഗ്ഗങ്ങളുമായി ജീവ ഗുരുവായൂര്‍ നഗരസഭയുടെ സഹകരണത്തോടെ ഞായറാഴ്ച്ച മുതല്‍ എട്ടുദിവസത്തെ ആരോഗ്യരക്ഷാ സെമിനാര്‍ സംഘടിപ്പിയ്ക്കുന്നതായി ഭാരവാഹികൾ ഡോ: പി.എ. രാധാകൃഷ്ണന്‍, അഡ്വ: രവി ചങ്കത്ത്, കെ.ഇ. കാര്‍ത്തികേയന്‍, കെ.കെ. ശ്രീനിവാസന്‍, വി.എം. ഹുസൈന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍. െഉദ്ഘാടനംചെയ്യും. എട്ടുദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളില്‍ ഡോ: ഇ. ദിവാകരന്‍, ജെന്നി കളത്തില്‍, ഡോ: ബാബുജോസഫ്, ഡോ: ജയദേവ് തുടങ്ങിയവര്‍ പങ്കെടുക്കും. എട്ടാംദിവസം നടക്കുന്ന സമാപന സമ്മേളനം, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് ഉദ്ഘാടനംചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഡോ: പി.എ. രാധാകൃഷ്ണന്‍, അഡ്വ: രവി ചങ്കത്ത്, കെ.ഇ. കാര്‍ത്തികേയന്‍, കെ.കെ. ശ്രീനിവാസന്‍, വി.എം. ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു