അലങ്കാര പക്ഷി കച്ചവട മറവില്‍ കഞ്ചാവു വില്‍പ്പന, യുവാവ് അറസ്റ്റിൽ
ചാവക്കാട്: അലങ്കാര പക്ഷി കച്ചവട മറവില്‍ കഞ്ചാവു വില്‍പ്പന നടത്തിയിരുന്ന യുവാവ് ചാവക്കാട് പോലിസിന്റെ പിടിയിയിലായി. മുല്ലത്തറയില്‍ അലങ്കാര പക്ഷി ളുടെ കച്ചവടം നടത്തുന്ന കോഴിക്കോട് നല്ലളം മോഡോണ്‍ ബസാറില്‍ മമ്മത്ത് വീട്ടില്‍ മുഹമ്മദ് അല്‍ത്താഫാ(18)ണ് പിടിയിലായത്. ഇയാളില്‍ നിന്ന് 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചാവക്കാട് സി.ഐ സജീവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മണത്തല സ്‌കൂള്‍ ഉള്‍പ്പെടെ മേഖലയിലെ വിവിധ സ്‌കൂളുകളിലേയും കോളജുകളിലേയും വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കടയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് ബ്ലാങ്ങാട് ബീച്ചിലെത്തി കൈമാറുകയാണ് പതിവ്. കൂടാതെ കടയില്‍ വെച്ചും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു. ചാവക്കാട് എസ്.ഐ ശശീന്ദ്രന്‍ മേലയില്‍, സി.പി.ഒമാരായ ആഷിഷ്, അബ്ദുല്‍ റഷീദ്, നസല്‍, മിഥുന്‍, ശരത്ത് എന്നിവരടങ്ങിയ പോലിസ് സംഘം ബ്ലാങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്.