Above Pot

രാജാജിയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂട്ടയോട്ടം

ചാവക്കാട് : രാജാജിയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് റണ്‍ ഫോര്‍ രാജാജി എന്ന പേരില്‍ ഗുരുവായൂരില്‍ യുവജനങ്ങളുടെ കൂട്ടയോട്ടം. പതാകകളും ടീ ഷര്‍ട്ടുകളും ധരിച്ച് യുവജനങ്ങള്‍ അണിനിരന്ന കൂട്ടയോട്ടം ഗുരുവായൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് സമാപിച്ചു.മണത്തല പള്ളി പരിസരത്ത് കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെ കെ മുബാറക് സ്വാഗതം പറഞ്ഞു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി അഭിലാഷ് വി ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സിപിഎം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, നേതാക്കളായ എ എച്ച് അക്ബര്‍, കെഎച്ച് സലാം എന്നിവര്‍ അഭിവാദ്യം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് വി അനൂപ്, സെക്രട്ടറി എറിന്‍ ആന്റണി, എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് പി കെ സേവ്യര്‍, ജില്ലാ കമ്മിറ്റിയംഗം എം എസ് സുബിന്‍, യൂത്ത് കോണ്‍ഗ്രസ് (എസ്) മണ്ഡലം സെക്രട്ടറി ജയകൃഷ്ണന്‍ എന്നിവര്‍ കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി.

First Paragraph  728-90