Post Header (woking) vadesheri

രാജാജി മാത്യു തോമസ് തീരദേശ ജാഥ നടത്തി

Above Post Pazhidam (working)

ചാവക്കാട് : രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എൽ ഡി എഫ് തീരദേശ മാർച്ച് നടത്തി . വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് പുന്നയൂര്‍ക്കുളം മന്ദലാംകുന്നില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ജാഥ ഉദ്ഘാടനം ചെയ്തു . കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ പി രാജേന്ദ്രന്‍, കെ കെ സുധീരന്‍, എം കൃഷ്ണദാസ്, സി സുമേഷ്, അഡ്വ. പി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ കേന്ദ്ര ങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് 7 മണിയോടെ ബ്ലാങ്ങാട് ബീച്ചിലാണ് ജാഥ സമാപിച്ചത്.

Ambiswami restaurant