വനിത കമ്മീഷനെതിരെ രമ്യ ഹരിദാസ്, നടപ്പാക്കുന്നത് രണ്ടു തരം നീതി
ആലത്തൂര്‍: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. രണ്ട് തരം നീതിയാണ് വനിതാ കമ്മീഷന്‍ നടപ്പാക്കുന്നത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ നീങ്ങിയത്. താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് രമ്യാ ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്നെ ഒന്നു വിളിച്ചുനോക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായിട്ടില്ല. കമ്മീഷന്റെ നിലപാട് ഏറെ പ്രയാസമുണ്ടാക്കി. സ്ത്രീ സുരക്ഷയും നവോത്ഥാനവും പറയുന്നവരുടെ ഭാഗത്തുനിന്നാണ് ഇത്തരം അനുഭവം ഉണ്ടായത്. സാധാരണക്കാരിയായതുകൊണ്ടാണ് തനിക്ക് നീതി ലഭിക്കാതെ പോയത്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വനിതാ കമ്മീഷനെതിരെ പരാതി നല്‍കുന്നത് സംബന്ധിച്ച് യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു
ആലത്തൂര്‍ മണ്ഡലം ഇത്തവണ ചരിത്രം തിരുത്തിയെഴുതും, ആളുകളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത മണ്ഡലം ഇത്തവണ യുഡിഎഫിനാണെന്ന സൂചനയാണ് നല്‍കുന്നന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.