Post Header (woking) vadesheri

വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു , റോഡ് ഷോയും

Above Post Pazhidam (working)

കല്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്‍.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പിച്ചതിന് ശേഷം കല്പറ്റയില്‍ രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചു. സുരക്ഷാ കാണങ്ങളെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പ്രദേശത്ത് നിന്ന് മാറിയാണ് റോഡ് ഷോ നടത്തിയത്‌.

Ambiswami restaurant

road show

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ ഇളകി മറിഞ്ഞ് കല്‍പറ്റ നഗരം. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, ജോസ് കെ മാണി, അനൂപ് ജേക്കബ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും ഉണ്ടായിരുന്നു.

Second Paragraph  Rugmini (working)

വയനാട് കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാന ഗേറ്റ് വഴിയാണ് രാഹുലിന്‍റെ വാഹനം പുറത്തേക്ക് വന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സമയം രാഹുലിനെ കാണാനായി റോഡിന് ഇരുവശവും കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകരെ കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്‍റെ വയനാടന്‍ അരങ്ങേറ്റം ആഘോഷമാക്കാനെത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ ആവേശത്തോടെ മുസ്ലീംലീഗ് പ്രവര്‍ത്തകരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതോടെ കല്‍പറ്റ നഗരം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറി. എസ്പിജിയും കേരള പൊലീസും തണ്ടര്‍ ബോള്‍ട്ടും ചേര്‍ന്ന് കര്‍ശന സുരക്ഷയാണ് രാഹുലിനും പ്രിയങ്കയ്ക്കും ഒരുക്കിയത്. യാത്രാമധ്യേ പലയിടത്തും രാഹുല്‍ സുരക്ഷാ വലയം ഭേദിച്ച് പ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നത് ആവേശം ഇരട്ടിപ്പിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അത് തലവേദനയായി

Third paragraph

11 മണിയോടെ കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനിയില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ രാഹുലിനെ വരവേല്‍ക്കാന്‍ കനത്ത ചൂടിലും ആയിരങ്ങളാണ് എത്തിയിരുന്നത്. തുറന്ന വാഹനത്തിലാണ് പത്രിക സമര്‍പ്പിക്കുന്നതിനായി അദ്ദേഹം കളക്ട്രേറ്റിലേക്കെത്തിയത്.

റോ ഡ് ഷോക്ക് ശേഷം നടത്തുന്നത്‌. തിരിച്ച് കരിപ്പൂരിലെത്തി രാഹുല്‍ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് പോകും. പ്രിയങ്ക ഡല്‍ഹിയിലേക്കാകും മടങ്ങുക.

കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഹുല്‍ എത്തുന്നതിന് മുമ്പേ വയനാട്ടിലെത്തി ഒരുക്കങ്ങള്‍ നടത്തിയിരുന്നു. 10.45 ഓടെയാണ് കോഴിക്കോട് വിക്രം മൈതാനിയില്‍ നിന്ന്  അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചത്.

10.30 ഓടെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങിയ രാഹുല്‍ സമീപത്ത് കൂടിയിരുന്നവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി കാറില്‍ നിന്നിറങ്ങിയെത്തിയത് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി