Madhavam header
Above Pot

സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവനെതിരെ കേസ് എടുക്കണം : ലതിക സുഭാഷ്

ചാവക്കാട് : സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവൻ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് . യു ഡി എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനനം ചെയ്യുകയായിരുന്നു അവര്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയാണ് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കഴിഞ്ഞ ദിവസം അശ്‌ളീല പരാമര്‍ശം നടത്തിയത്.

നവോഥാന കേരളം കെട്ടിപെ ടുക്കുവാന്‍ ഇത്തരക്കാരാണ് രംഘത്തുവരുന്നതെന്ന് ലതിക ആരോപിച്ചു.വിജയ രാഘവനെതിരെ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു . പാര്‍ട്ടി ഓഫീസിലടക്കം സ്ത്രീകള്‍ പീഡിക്കപ്പെടുന്നു. സംസ്ഥാനത്ത് പീഡനകേസുകളില്‍ സി പി എം നേതാക്കളും, പ്രവര്‍ത്തകരും, പ്രതികളാവുന്നതാണ് കാണുന്നതും, കേള്‍ക്കുന്നതും, ഇവരാണ് കേരളത്തിന്റെ നവോഥാന നായകരാവുന്നത് . വനിതകള്‍ക്കുവേണ്ടിപ്രവര്‍ത്തിക്കുന്ന മഹിളാ സമാജം നേതാക്കള്‍ക്ക് നേതാവിന്റെ പ്രസ്താവനക്കെതിരെ മിണ്ടാട്ടമില്ലന്നും അവര്‍ പറഞ്ഞു. കേരളം യു ഡി എഫിന് ഒപ്പം ഒഴുകി തുടങ്ങുകയും, രാഹുല്‍ഗാന്ധി വയനാട് മത്‌സരരംഗത്ത് വരികയും ചെയ്തതോടെ എല്‍ ഡി എഫിന് കാല്‍ ഇടറിതുടങ്ങിയ നിലയാണ് .

Astrologer

യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ ജലീല്‍ വലിയകത്ത് അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളായ സി എച്ച് റഷീദ്. ഒ അബ്ദുല്‍ റഹിമാന്‍കുട്ടി. കെ നവാസ.് പി എ ഷാഹുല്‍ ഹമ്മീദ്. കെ ഡി വീരമണി. പി യതീന്ദ്രദാസ്. എ കെ അബ്ദുല്‍ കരീം. ഇ ജെ ജോസ്, തോമസ് ചിറമ്മല്‍, ലത്തീഫ് പാലയൂര്‍. ഫൈസല്‍ കാനാപുള്ള.ി സുലൈമു വലിയകത്ത്. ഷാനവാസ് തിരുവത്ര, റാഫി വലിയകത്ത്.പി വി ബദറുദ്ധീന്‍. എന്‍ പി ഷിഹാബ്. കെ എം ഇബ്രാഹീം. ഹനീഫ് ചാവക്കാട് , ഹസീന താജുദ്ധീന്‍. ബീന രവിശങ്കര്‍. സുബൈദ മുഹമ്മദ്, ലൈല മജീദ്, റംല അഷറഫ്. സുലൈഖ. തുടങ്ങിയവര്‍ സംബന്ധിച്ചു.

Vadasheri Footer