Post Header (woking) vadesheri

രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകും -പിണറായി ,വിജയന് പരിഭ്രാന്തി -ചെന്നിത്തല

Above Post Pazhidam (working)

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയൻ പ്രതികരിച്ചു.രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകും. മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.

Arya bhavan inner

രാഹുലിനെ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല .രണ്ട് മൂന്ന് മണ്ഡലങ്ങളിൽ കോലീബി സഖ്യത്തിനുള്ള ഒത്തുകളി നടക്കുന്നുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത് കൊണ്ട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Second Paragraph  Sarovaram(working)

എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്ന കാര്യം സ്ഥീരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് പരിഭ്രാന്തിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് തൂത്തുവാരും. വയനാട്ടിൽ രാഹുലിനെ തോൽപ്പിക്കാൻ എൽഡിഎഫിന് കഴിയുമോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും കര്‍ണാടകയിലും കോൺഗ്രസിനെ വൻ വിജയത്തിലേക്ക് നയിക്കാൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. കൂടുതൽ തിളക്കമുള്ള വിജയം നേടാൻ കോൺഗ്രസിന് ഇത്തവണ കഴിയും. കേരളത്തിലെ യുഡിഎഫിനും ഘടകക്ഷികൾക്കും വലിയ ആശ്വാസവും സന്തോഷവുമാണ്. വലിയ മാറ്റം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്ക് വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Third paragraph Saravan bhavan

ഇതിനിടെ പിപി സുനീറിനെ പിൻവലിക്കാൻ സിപിഐ തയ്യാറാവണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ ആവശ്യപ്പെട്ടു . സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന കാര്യത്തിൽ എൽ ഡി എഫ് എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുക്കണം. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം കണക്കിലെടുത്ത് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ ഇടതുപക്ഷം തയ്യാറാകണം. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം കേരളത്തിന് പുരോഗതി ഉണ്ടാക്കുമെന്നും വിഎം സുധീരൻ തിരുവനന്തപുരത്ത് പറഞ്ഞു.

First Paragraph Jitesh panikar (working)

നിലവിലെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ ഇടത് മുന്നണി തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹനാനും അഭിപ്രയപ്പെട്ടു. കേരളത്തിന് കിട്ടിയ ദേശീയ അംഗീകാരമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്നും ഇതോടെ കേരളത്തിലെ എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും വിജയമുറപ്പിച്ചെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

അതേസമയം കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎമ്മും കോൺഗ്രസും പരസ്പരം മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് സഖ്യ സാധ്യതകൾ പരിശോധിക്കുമെന്നുമായിരുന്നു കോൺഗ്രസ് വക്താവ് പിസി ചാക്കോയുടെ പ്രതികരണം