Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യ രംഗത്തെ ജാതി വിവേചനം അവസാനിപ്പിക്കും : ചെയർമാൻ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ വാദ്യവിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ക്ഷേത്രത്തിനകത്ത് ക്ഷേത്ര വാദ്യ കല അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് അഭിപ്രായപ്പെട്ടു .ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിന്റെ 42 ആം വാർഷിക ആഘോഷ ചടങ്ങിൽ അദ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . നിലവിൽ ക്ഷേത്രത്തിൽ വാദ്യ രംഗത്ത് ജാതി വിവേചനം നിലനിൽക്കുന്നതിനാൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ഭഗവാന് മുന്നിൽ വാദ്യ കല അവതരിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് . ക്ഷേത്രങ്ങളിലെ എല്ലാത്തരം വിവേചനങ്ങളും എടുത്തു മാറ്റാൻ ഭരണ സമിതിക്ക് കഴിയട്ടെയെന്ന് ഉൽഘാടകനായ കേരളം കലാമണ്ഡലം വൈസ് ചാൻസലർ ടി കെ നാരായണൻ പറഞ്ഞു . കുഴൽ മന്ദം ജി രാമകൃഷ്ണൻ വിശിഷ്ടാതിഥി ആയിരുന്നു . ഭരണസമിതി അംഗം എം വിജയൻ , അഡ്മിനിസ്ട്രേറ്റർ വി എസ് ശിശിർ ,വാദ്യവിദ്യാലയം പ്രിൻസിപ്പൽ ടി വി ശിവദാസൻ എന്നിവർ സംസാരിച്ചു

First Paragraph  728-90