Above Pot

രമ്യ ഹരിദാസിനെതിരെ അധിക്ഷേപം , ദീപ നിശാന്തിനെതിരെ അനിൽ അക്കര പരാതി നൽകി

തൃശൂര്‍ : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്നാരോപിച്ച്‌ ദീപ നിശാന്തിനെതിരെ അനില്‍ അക്കര എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എതിര്‍ സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച ദീപാ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച്‌ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയ ടീക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ അനില്‍ അക്കര ആവശ്യപ്പെടുന്നത്.

First Paragraph  728-90

സ്ഥാനാര്‍ത്ഥി ഏതു വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് കൂടുതല്‍ വ്യക്തമാകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദങ്ങള്‍ ഉപയോഗിച്ചാണ് അവഹേളനമെന്നും പരാതിയില്‍ അനില്‍ അക്കര വ്യക്തമാക്കുന്നു.പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്. എന്നായിരുന്നു ദീപ നിശാന്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

Second Paragraph (saravana bhavan

ഇതിന് പിന്നാലെ യുജിസി നിലവാരത്തില്‍ ശമ്ബളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുളള ആഗ്രഹം കാണില്ല എന്ന് ഫെയ്സ്ബുക്കിലുടെ തന്നെ അനില്‍ അക്കര മറുപടി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അനില്‍ അക്കര ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അതേസമയം സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം ദീപ നിശാന്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.

ഇതിനിടെ ദീപക്ക് മറുപടിയുമായി രമ്യയും രംഗത്ത് എത്തി . ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങള്‍ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക.

ഞാന്‍ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാന്‍ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോള്‍ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ- രമ്യ ഫേസ്ബുക്കില്‍ കുറിച്ചു