രാഹുലിനെ പിന്തുണക്കാൻ ഡെൽഹി വരെ പോകേണ്ട ,സിപിഎമ്മിനോട് ചെന്നിത്തല
>രാഹുലിനെ രാഷ്ട്രീയപരമായും സംഘടനാപരമായും നേരിടും എസ് .രാമചന്ദ്രൻ പിള്ള
തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ ഏറ്റവുമധികം എതിര്‍ക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ബിജെപിയെക്കാള്‍ എതിര്‍പ്പാണ് സിപിഎം ഉന്നയിക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ്് തൂത്തുവാരുമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍. രാഹുലിനെ വിമര്‍ശിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നതിലുടെ രാഷ്ട്രീയ പാപ്പരത്തമാണ് സിപിഎം പ്രകടമാക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെ പിന്തുണയ്ക്കാന്‍ തയ്യാറാകാത്തതിലുടെ ഹിമാലയന്‍ മണ്ടത്തരമാണ് സിപിഎം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായാല്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാകും. ജനങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കും. കേരളത്തിന്റെ മതേതര മനസ് രാഹുലിന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് വിശ്വസിക്കുന്നതായും ചെന്നിത്തല പറഞ്ഞു. എന്നാല്‍ കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് സിപിഎം ആശങ്കയിലാണ്. അതുകൊണ്ട് തന്നെ സിപിഎം വിറളിപൂണ്ടിരിക്കുകയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎമ്മെന്നും ചെന്നിത്തല പറഞ്ഞു.
രാഹുല്‍ മത്സരിക്കുന്നതിലുടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. അന്ധമായ കോണ്‍ഗ്രസ് വിരോധം വെച്ചുപുലര്‍ത്തിയിരുന്ന ആളാണ് പിണറായി.മതേതര പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിന് ഏറ്റവും വലിയ എതിര്‍പ്പ് ഉന്നയിച്ചതും പിണറായിയാണ്.ബംഗാാളില്‍ സീറ്റ് ധാരണ പൊളിച്ചത് കേരള നേതാക്കളാണ്. ഡല്‍ഹിയില്‍ രാഹുലിനെ പിന്തുണയ്ക്കാന്‍ തയ്യാറാകുമെന്നാണ് സിപിഎം പറയുന്നത്. എങ്കില്‍ ഇതിനായി ഡല്‍ഹി വരെ പോകേണ്ട, വയനാട് വരെ പോയാല്‍ മതിയെന്ന് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ ശത്രുവിനെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് സിപിഎം. വയനാട് മ്ണ്ഡലത്തിന്റെ കാര്യത്തില്‍ സിപിഎം എടുക്കുന്ന നിലപാട് ബിജെപിയെയും മോദിയെയും സഹായിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഷങ്ങള്‍ക്ക്് മുന്‍പ്് ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം എടുത്ത നിലപാടിനെ ഹിമാലയന്‍ മണ്ടത്തരമാണ് എന്നാണ് അന്നത്തെ പ്രമുഖ നേതാവ് ജ്യോതിബസു വിശേഷിപ്പിച്ചത്.സമാനമായ നിലയില്‍ വയനാട് കാര്യത്തില്‍ ഹിമാലയന്‍ മണ്ടത്തരമാണ് സിപിഎം കാണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള വരവിനെ രാഷ്ട്രീയപരമായും സംഘടനാപരമായും നേരിടുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിന് വലിയ രാഷ്ട്രീയമാനങ്ങളുണ്ട്.
ബിജെപിയല്ല സിപിഎമ്മാണ് മുഖ്യ എതിരാളിയെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.