Post Header (woking) vadesheri

പാലുവായ് വിസ്ഡം കോളേജിന്റെ വാര്‍ഷികം ‘സഗീസ – 2019’ വ്യാഴാഴ്ച

Above Post Pazhidam (working)

ഗുരുവായൂര്‍: പാലുവായ് വിസ്ഡം കോളേജിന്റെ വാര്‍ഷികം ‘സഗീസ – 2019’ വ്യാഴാഴ്ച ആഘോഷിക്കുമെന്ന് കോളേജ് അധികൃതർ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ 21 ന് രാവിലെ 9.30-ന് മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

സംസ്‌കൃതത്തിലെ സമഗ്ര സംഭാവനക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ കാലടി സര്‍വ്വകലാശാലയിലെ സാഹിത്യവിഭാഗം മേധാവിയായിരുന്ന ഡോ: പി.സി. മുരളീമാധവനെ ചടങ്ങില്‍ ആദരിക്കും. വിസ്ഡം കോളേജ് മാനേജിംങ് ഡയറക്ടര്‍ കെ.കൃഷ്ണകുമാര്‍ പുരസ്‌കാരം സമ്മാനിക്കും. സിനിമാ-മിമിക്രി താരം മനോജ് ഗിന്നസ്, കോളജ് മാഗസിന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. വാര്‍ത്ത സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പി.രാജഗോപാല്‍, ഡയറക്ടര്‍ എം.സി. കൃഷ്ണദാസ്, പ്രോഗ്രാം കണ്‍വീനറും, കോളേജ് അദ്ധ്യാപികയുമായ കെ.എം. മഞ്ജുഷ, യൂനിയന്‍ ചെയര്‍മാന്‍ കെ.ടി. മുഹമ്മദ് താഹിര്‍, വൈസ് ചെയര്‍മാന്‍ സഫൂറ യൂസഫ് എന്നിവര്‍ പങ്കെടുത്തു