Header 1 vadesheri (working)

ഗുരുവായൂരിൽ ആൾനൂഴിയുടെ മൂടി ഇളകി സ്വകാര്യ ബസ്സിന്റെ ചക്രത്തിൽ കുടുങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ അഴുക്ക്ചാൽ പദ്ധതിക്കായി സ്ഥാപിച്ച ആൾനൂഴിയുടെ മൂടി ഇളകി സ്വകാര്യ ബസ്സിന്റെ ചക്രത്തിൽ കുടുങ്ങി ബസ് വഴിയിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു
തെക്കെനടയിൽ മഹാരാജ് ജംഗ്ഷനിൽ ഉച്ചതിരിഞ്ഞ് 2.30 നാണ് അപകടം നടന്നത്. തൃശൂരിൽ നിന്ന് പൂവത്തുർ, ചാവക്കാട് വഴി ഗുരുവായൂരിലേക്ക് വന്നിരുന്ന കിരൺ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
നേരത്തെ ഒരു വാഹനം കടന്ന് പോയപ്പോൾ ആൾ നൂഴിയുടെ ഇരുമ്പ് മൂടി ഇളകിയിരുന്നു . പിന്നാലെ എത്തിയ ബസ്സ് കടന്നു പോകുന്നതിനിടയിൽ ഇടത് വശത്തെ പിൻ ചക്രം മൂടിയുടെ മുകളിലൂടെ കയറി ഇറങ്ങുന്നതിനിടെ പിൻ ചക്രത്തിന്റെയും ചവിട്ടു പടിയുടെയും ഇടയിൽ കുടുങ്ങുകയായിരുന്നു .

First Paragraph Rugmini Regency (working)

തുടർന്ന് ബസ്സ് നടുറോഡിൽ കുടുങ്ങി കിടന്നു. യാത്രക്കാരെ മുഴുവൻ ഇറക്കി വിട്ട ശേഷം ഓട്ടോ റിക്ഷ ഡ്രൈവർ മാരുടെയും നാട്ടുകാരുടെ സഹായത്തോടെ 20 മിനിറ്റോളം സമയമെടുത്താണ് കുടുങ്ങി കിടന്ന ഇരുമ്പ് മൂടി നീക്കം ചെയ്ത് ബസ്സ് റോഡിൽ നിന്ന് മാറ്റിയത്. ബസ്സിന് സാരമായ കേട്പാട് പറ്റി.രാവിലെ മുതൽ ആൾ നൂഴി മൂടിയുടെ മുകളിൽ വാഹനം കയറി ഇറങ്ങുമ്പോൾ വലിയ ശബ്ദം ഉയർന്നിരുന്നു . മൂടി തങ്ങളുടെ ദേഹത്തേക്ക് തെറിച്ചു വീഴുമെന്ന് ഭയന്നാണ് സമീപത്തുള്ള ഓട്ടോ റിക്ഷ തൊഴിലാളികൾ കിടന്നിരുന്നത്

.

Second Paragraph  Amabdi Hadicrafts (working)

ഔട്ടർ റിംഗ് റോഡിലെ പല ആൾ നൂഴികളുടെയും മൂടികൾ ദിവസങ്ങളായി ഇളകി കിടക്കുകയാണ്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ മൂടി ഇളകി കാതടിപ്പിക്കുന്ന രീതിയിൽ വലിയ ശബ്ദം ഉണ്ടാകാറുണ്ട്. നാട്ടുകാർ നിരവധി തവണ ജല അതോറ്റിയിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. അപകടം നടന്ന വിവരം തൊട്ടടുത്തുള്ള ജല അതോറിറ്റി ആഫീസിൽ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ തിരിഞ്ഞ് നോക്കിയില്ലെന്നും ഓട്ടോ റിക്ഷ തൊഴിലാളികൾ പരാതിപ്പെട്ടു. അപകടത്തിനിടയാക്കിയ മൂടി ഇളകി പോന്നതോടെ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് കൂടുതൽ അപകടത്തിനിടയാക്കുംമുമ്പ് പ്രശ്നപരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.