Above Pot

സ്ഥലം നഷ്ടപ്പെടുന്ന ആളുടെ വിഷമം ,എൻ എസ് എസ്സിനെതിരെ ആഞ്ഞടിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ

ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറെ നട വികസനത്തിനായി സ്ഥലമെടുക്കുന്നതിനെതിരെ പ്രസ്താവന ഇറക്കിയ എൻ എസ് എസിനെതിരെ കടന്നാക്രമിച് ദേവസ്വം ചെയർമാൻ അഡ്വ: കെ ബി മോഹൻ ദാസ് . സ്ഥലം നഷ്ടപ്പെടുന്ന ആളുടെ വിഷമമായി പ്രസ്താവനയെ കണ്ടാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു . ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച വികസന സെമിനാറിൽ ആണ് അദ്ദേഹം എൻ എസ് എസിന് മറു പടി നൽകിയത് .

First Paragraph  728-90

ഗുരുവായൂർ ക്ഷേത്ര വികസനത്തിന് നാട്ടുകാരുടെ പൂർണ പിന്തുണ ഉണ്ടാകണ മെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു . ക്ഷേത്രം ഫണ്ട് അനാവശ്യ ധൂർത്ത് അടിക്കുകയാണെന്നും .നിലവിൽ ദേവസ്വം ഏറ്റെടുത്ത സ്ഥലത്ത് ഒരു വികസന പ്രവർത്തനവും നടത്താതെയാണ് പുതിയ സ്ഥലം ഏറ്റെടുക്കുന്നതെന്ന് എൻ എസ്‌ എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആരോപിച്ചിരുന്നു .

Second Paragraph (saravana bhavan

ക്ഷേത്ര വികസനത്തിന് ആവശ്യമായ ഭൂമി ക്ഷേത്രത്തിന് സമീപത്ത് നിന്നല്ലേ എടുക്കാൻ കഴിയു ദൂരെയുള്ള സ്ഥലത്ത് ക്ഷേത്ര വികസനം നടത്താൻ കഴിയില്ലല്ലോ സെമിനാറിന് ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു . ക്ഷേത്രത്തിന് ചുറ്റും നൂറു മീറ്റർ നീളത്തിൽ സ്ഥലം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും ,ക്ഷേത്രത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ മാത്രമാണ് നൂറു മീറ്റർ ഏറ്റെടുത്തിട്ടുള്ളത് . ഇതിനെതിരെ ആരും സുപ്രീം കോടതിയെ സമീപിച്ചു മറ്റൊരു ഉത്തരവ് വാങ്ങാൻ തയ്യാറാല്ലാത്തിടത്തോളം കാലം പഴയ ഉത്തരവ് നിൽ നിൽക്കും .

ഈ സ്ഥലത്തെ ഉടമസ്ഥർക്ക് പുതിയ നിർമാണ പ്രവർത്തനങ്ങളോ കൈമാറ്റമോ ഒന്നും നടത്താൻ കഴിയാതെ ഇരിക്കുകയാണെന്നും പല ഉടമകളും ദേവസ്വത്തിന് സ്ഥലം വിട്ടു നൽകാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . ദേവസ്വം നേരത്തെ ഏറ്റെടുത്ത സ്ഥലങ്ങളിൽ 15 വർഷ കാലത്തേക്ക് ഇരുപത്തി അഞ്ചോളം പദ്ധതികൾക്ക് ശോഭ ഡെവലപ്പേഴ്‌സിന്റെ സഹായത്താൽ പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട് . കഴിഞ്ഞ ദേവസ്വം ബഡ്ജറ്റിൽ 50 കോടി വകയിരുത്തിയിട്ടുണ്ട് . ഈ വർഷ ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തും . ക്ഷേത്രത്തിന്റെ സ്വർണ ആസ്തി എടുത്ത് ഭൂമി ആസ്തിയാക്കി മാറ്റുകയാണെന്നും ഇപ്പോൾ ഭൂമി എടുക്കുന്നില്ലെങ്കിൽ ഇരട്ടി തുക ഭാവിയിൽ ചിലവഴിക്കേണ്ടി വരുമെന്നും ചെയർ മാൻ കൂട്ടിച്ചേർത്തു