Madhavam header
Above Pot

ഭർത്താവിന്റെ കൂടെ വന്ന ജവാന്റെ ഭാര്യക്കും ഗുരുവായൂരിൽ രക്ഷയില്ല

ഗുരുവായൂർ ; ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കരസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചു . ചൊവ്വാഴ്ച രാത്രി 10 മണിയുടെയോടെ ജി യു പി സ്‌കൂളിന് മുന്നിൽ വെച്ചാണ് സംഭവം അരങ്ങേറിയത് . ചേർത്തല സ്വദേശികളായ ദമ്പതികൾ ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു . ഭാര്യയെ റോഡരുകിൽ നിറുത്തി സമീപമുള്ള കടയിൽ നിന്ന് കുപ്പി വെള്ളം വാങ്ങാൻ ജവാൻ പോയ സമയത്ത് വാഹനത്തിൽ എത്തിയ സംഘമാണ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചത് . ജവാനും അടുത്ത കടക്കാരും ചേർന്ന് പ്രതിയെ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു . കേസിന്റെ പിറകെ നടക്കാനുള്ള ബുദ്ധി മുട്ട് കാരണം ഇവർ പോലീസിൽ പരാതി കൊടുക്കാൻ തയ്യാറായില്ല . തുടർന്ന് പോലീസ് പ്രതി പട്ടാമ്പി സ്വദേശി സുബ്രഹ്മണ്യനെ മദ്യ പിച്ച് വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുത്തു .കരസേനയിൽ രാജസ്ഥാനിൽ ജോലിചെയ്യുന്ന ചേർത്തല സ്വദേശി ലീവിന് എത്തിയപ്പോൾ ഗുരുവായൂരിൽ ദർശനത്തിനു എത്തിയതായിരുന്നു

Vadasheri Footer