Header 1 vadesheri (working)

പാറേമ്പാടം- വട്ടംപാടം റോഡ് ഉദ്ഘാടനം മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു

Above Post Pazhidam (working)

കുന്നംകുളം : പാറേമ്പാടം- വട്ടംപാടം ആറ്റുപുറം നവീകരിച്ച റോഡിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ആലത്തൂര്‍ എംപി പികെ ബിജു അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദര്‍ മുഖ്യാതിഥിയായി. കേന്ദ്ര റോഡ് വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

First Paragraph Rugmini Regency (working)

സംസ്ഥാന ഹൈവേ പാറേമ്പാടം കുരിശ് തുടങ്ങി വട്ടംപാടം വഴി ആറ്റുപുറത്ത് അവസാനിക്കുന്ന റോഡിന് 14 കിലോമീറ്റര്‍ നീളമുണ്ട്. റോഡരികിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പരമാവധി വീതികൂട്ടിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ആവശ്യമായ ഭാഗങ്ങളില്‍ കലുങ്കുകള്‍ നിര്‍മ്മിക്കുകയും കാനകള്‍ നിര്‍മ്മിക്കുകയുിം ചെയ്തിട്ടുണ്ട്. കുന്നംകുളം ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് മറിയം മുസ്തഫ, പുന്നയര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എഡി ധനീപ്, മറ്റു പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീട കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.