Above Pot

കേരളവുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്ന 29 വിദേശരാജ്യങ്ങളെ കൂട്ടിയിണക്കി മുസിരിസ് സ്‌പൈസ് റൂട്ട് പദ്ധതിക്ക് തുടക്കമിടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊടുങ്ങല്ലൂർ : പൗരാണികകാലത്ത് കേരളവുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്ന 29 വിദേശരാജ്യങ്ങളെ കൂട്ടിയിണക്കി യുനസ്‌കോയുമായി സഹകരിച്ച് മുസിരിസ് സ്‌പൈസ് റൂട്ട് എന്ന ബൃഹത് പദ്ധതിക്ക് തുടക്കമിടുമെന്ന് സംസ്ഥാന ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ 29 വിദേശരാജ്യങ്ങളിലെ അംബാസഡര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സര്‍വ്വദേശീയ സമ്മേളനംഎറണാകുളത്ത് സംഘടിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നുവെന്നും മന്ത്രി. ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്രകല മ്യൂസിയമാകുന്ന കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബഭഗവതി ക്ഷേത്രമ്യൂസിയം നിര്‍മ്മാണോല്‍ഘാടനം ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph  728-90

ക്ഷേത്രങ്ങളും അനുബന്ധ കാവുകളും മഹാത്തായ സംസ്‌കൃതിയുടെ അവശേഷിപ്പുകളും സ്മാരകങ്ങളും ആണ്. അവയെ പഴമ നഷ്ടപ്പെടുത്താതെ തനിമയോടെ നിലനിര്‍ത്തി സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പുരാവസ്തു വകുപ്പിന്റെ നിയമങ്ങളും അന്താരാഷ്ട്ര മാനദണ്ഡവും നിലവാരവും നൂതന സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചാണ് പൗരാണിക കെട്ടിടങ്ങളുടെ പുനരുദ്ധാരണം നടത്തുക. പുരാതന ക്ഷേത്ര കെട്ടിടങ്ങള്‍ നവീകരിച്ച് ക്ഷേത്രങ്ങള്‍ക്ക് തന്നെ തിരിച്ച് ഏല്‍പ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.

Second Paragraph (saravana bhavan

കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ 30 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന് കഴിഞ്ഞിരിക്കുന്നത്. നാടിന്റെ ചരിത്രം മാത്രമല്ല സംസ്‌കാരവും ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ക്കാണ് ഹെറിറ്റേജ് ടൂറിസം പ്രൊജക്റ്റ് മുന്‍തൂക്കം നല്‍കുന്നത്. പൈതൃക പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള അവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. പൈതൃക ടൂറിസം കേരളത്തിലെ ഭാവി വികസനത്തിന് അടിത്തറ ആകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ച കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ രാമവര്‍മ രാജയെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി. മോഹനന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മുസിരിസ് പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദ്, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ജോസഫ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ, ബോര്‍ഡ്അംഗങ്ങളായ പ്രൊഫസര്‍ സി.എം മധു, എം.കെ ശിവരാജന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.