Above Pot

ഇന്ത്യൻ വ്യോമസേനാ വൈമാനികനെ വെള്ളിയാഴ്ച വിട്ടയക്കും : ഇമ്രാൻഖാൻ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിലായ വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധ മനെ വെള്ളിയാഴ്ച വിട്ടയയ്ക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍റെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ്‌ ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്‌. പ്രഖ്യാപനം ഡെസ്കിൽ അടിച്ചാണ് പാർലിമെന്റ് അംഗങ്ങൾ സ്വീകരിച്ചത് . വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി.

First Paragraph  728-90

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ആദ്യ നീക്കം എന്ന നിലയിലാണ് വൈമാനികനെ വിട്ടയയ്ക്കുന്നതെന്നാണ് സൂചന.

Second Paragraph (saravana bhavan

വൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. സ്ഥാനപതി തലത്തില്‍ നയതന്ത്ര ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നില്ലെന്നും യാതൊരു വിലപേശലുകള്‍ക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്