ഗീതാ സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ ഗീതാ മഹോത്സവം
ഗുരുവായൂർ : ഗീതാ സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മാർച്ച് ഒന്നിന് ഗീതാ മഹോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന ഗീതാ മഹോത്സവത്തിൽ ഭഗവത് ഗീതയും ജ്ഞാനപ്പാനയും പാരായണം ചെയ്യും. ആധ്യാത്മിക ആചാര്യൻ അനന്ത നാരായണ ശർമ്മ , മൂകാംബിക ക്ഷേത്രാധിപതി പരമേശ്വര അഡികൾ, ആധ്യാത്മിക ആചാര്യൻ ബോംബെ ചന്ദ്രശേഖര ശർമ്മ. എന്നിവർ മുഖ്യകാർമ്മികരാകും. ആയിരത്തിലധികം ഭക്തർ ഒന്നിച്ചിരുന്നാണ് ഭഗവത് ഗീതയിലെ 18 അധ്യായങ്ങളും പാരായണം ചെയ്യുക. ബദരിനാഥ് റാവൽ ജി ഈശ്വരപ്രസാദ് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രറ്റർ എസ്.വി ശിശിർ, ആഞ്ഞം മധുസൂദനൻ നമ്പൂതിരി, കേരളവർമ്മ രാജ, എസ് വെങ്കിടാചലം, കെ.ബാലമോഹൻ,ജി.ഹരിദാസൻ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ആർ.നാരായണൻ, ഗുരുവായൂർ കണ്ണൻ സ്വാമി, ഐ.പി.രാമചന്ദ്രൻ, മോഹൻദാസ് ചേലനാട്ട്, .വേണുഗോപാൽ പട്ടത്താക്കിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.