മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു.

">

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൗബിന്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടുകയും ചെയ്തു. മികച്ച സ്വഭാവ നടനായി ജോജു ജോര്‍ജിനെ തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ ആണ്. വിജയ് യേശുദാസിനെ മികച്ച ഗായകനായി ജൂറി തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദിനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors