ഗുരുവായൂരിലെ വിവാഹം , അനധികൃത ഫോട്ടോഗ്രാഫർമാരെ നിരോധിക്കണം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്നും അംഗീകൃത തൊഴിൽ കാർഡില്ലാത്തവരെ ഫോട്ടോയെടുക്കാൻ അനുവദിക്കരുതെന്നും കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു) ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അനധികൃതമായി ഫോട്ടെയുക്കാനെത്തുന്നവരുടെ തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫോട്ടോഗ്രാഫി തൊഴിലായി സ്വീകരിച്ചിട്ടുള്ളവർക്ക് ക്ഷേത്രത്തിൽ വിവാഹ തിരക്കുള്ള ദിവസങ്ങളിൽ ഫോട്ടെയുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സമ്മേളനം വിലയിരുത്തി. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് ടി.ടി.ശിവദാസനും പൊതുസമ്മേളനം ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ വി.എസ്.രേവതിയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജലീൽ മിറർ അധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രാഫി മേഖല നേരി ടുന്ന പ്രതിസന്ധിയെകുറിച്ച് സലീഷ് ഒബ്‌സെൻസ് ക്ലാസെടുത്തു.
സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ഷിബു കൂനംമൂച്ചി, പി.കെ.ഹസീന, ജില്ലസെക്രട്ടറി അനിൽ കിഴൂർ, രതീഷ് കർമ്മ, സുബൈർ തിരുവത്ര, എ.എസ്.ശ്രീവിഷ്, സുനിൽ സ്മാർട്ട് തുടങ്ങിയവർ സംസാരിച്ചു. മേഖലയിലെ പഴയകാല ഫോട്ടോഗ്രാഫർമാരെ ചടങ്ങിൽ ആദരിച്ചു.