Header 1 vadesheri (working)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് .

Above Post Pazhidam (working)

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് .
വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വന്തമാക്കാനുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നിലെത്തി . 
സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് ലേലത്തില്‍ രണ്ടാമതെത്തിയത്. ജി.എം.ആര്‍. ഗ്രൂപ്പ് മൂന്നാമതും എത്തി. യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരന് വേണ്ടി ചിലവഴിക്കുന്ന തുകയായി ലേലത്തില്‍ രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയതിനാല്‍ സ്വാഭാവികമായും അദാനി ഗ്രൂപ്പ് ഒന്നാമതെത്തുകയായിരുന്നു.

First Paragraph Rugmini Regency (working)

തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, മംഗലാപുരം എന്നിവടങ്ങളിലെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന്‍റെ ഭാഗമായ ലേലത്തിലും വൻ തുക നിർദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. ഗുവാഹത്തി വിമാനത്താവളത്തിന്റെ ലേലനടപടികള്‍ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് തത്കാലത്തേക്ക് റദ്ദാക്കി

ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള ലേല നടപടികളുമായി കേന്ദ്രസർക്കാരിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.ലേല നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ നയപരമായ തീരുമാനമാണോയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായി വിമാനത്താവളമല്ല, അതിന്റെ നടത്തിപ്പു മാത്രമാണ് സ്വകാര്യവൽക്കരിക്കുന്നതെന്നു കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

Second Paragraph  Amabdi Hadicrafts (working)

മന്ത്രാലയതല സമിതിയാണ് സ്വകാര്യവൽക്കരണത്തിന് ശുപാർശ ചെയ്തത്. കേന്ദ്രസർക്കാരല്ല. അതേ സമയം ലേലത്തിന്റെ വിശദാംശങ്ങൾ കേന്ദ്രമന്ത്രിസഭ പരിശോധിച്ച ശേഷമേ അനുമതി നൽകുകയുള്ളൂ. വ്യവസ്ഥകൾ ലംഘിച്ചാൽ അനുമതി പിൻവലിക്കാനും സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. തിരുവനന്തപുരം ഉൾപ്പടെ അഞ്ചു വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവൽക്കരിക്കാനാണ് മന്ത്രാലയ സമിതി തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഹർജി ഹൈക്കോടതിയിലെത്തുന്നത്.