കാസർഗോഡ് ഇരട്ട കൊല , സി പി എം . എൽ സി അംഗം പീതാംബരൻ അറസ്റ്റിൽ
കാസർഗോഡ് : പെരിയ കല്യോട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്ത കരായ ശരത്ത്, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് അറസ്റ്റു ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ആണ് ചൊവ്വാഴ്ച വൈകിട്ട് ജില്ലാ പോലീസ് ആസ്ഥാനത്ത് മാധ്യമ പ്രവർത്ത കരോട് അറസ്റ്റു വിവരം വെളിപ്പെടുത്തിയത്. പീതാംബരനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്തെ യുവാക്കളടക്കം അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും എസ് പി മാധ്യമ പ്രവര്ത്ത കരോട് പറഞ്ഞു. പീതാംബരനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ് പി അറിയിച്ചു. ഇയാള്ക്കെതിരെ ഗൂഡാലോചന കുറ്റം ഉഉൾപ്പടെയുള്ള കാര്യങ്ങള്‍ ചുമത്തുമെന്നാണ് ജില്ലാ പോലീസ് നല്കുന്ന സൂചന.
കൊല്ലപ്പെട്ട യുവാക്കളോട് ഇയാള്ക്ക് മുൻ വി രോധമുണ്ടെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതുസംബന്ധിച്ചുള്ള സൂചനകളും ജില്ലാ പോലീസ് ചീഫ് നല്കിയി. മറ്റു പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള ആള്ക്കാ രും കൊലയാളി സംഘത്തിലുണ്ടോ എന്ന ചോദ്യത്തിന് എല്ലാം വിശദമായി അന്വേഷിക്കുന്നുണ്ടെന്നാണ് ജില്ലാ പോലീസ് നല്കിയ മറുപടി. ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകിട്ടു വരെ പോലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ പീതാംബരനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ഇതിനു ശേഷമാണ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.അതിനിടെ പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് തിരിച്ചറിഞ്ഞു. മഹിന്ദ്ര സൈലോ കാറാണ് പ്രതികൾ ഉപയോഗിച്ചത്. വാഹനത്തിന്‍റെ ഉടമ സജി ജോർജ് എന്ന വ്യക്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്