Madhavam header
Above Pot

പൈപ്പ് പൊട്ടി ജലം കുത്തിയൊഴുകി ദേവസ്വം റോഡ് തകർന്നു , അനങ്ങാപ്പാറ നയവുമായി ജലഅതോറിറ്റി .

ഗുരുവായൂർ : ജല അതോറിറ്റിയുടെ ശുദ്ധ ജല പൈപ് ലൈൻ പൊട്ടി വെള്ളം കുത്തൊഴുകി റോഡ് തകർന്നു . ഇന്നർ റിംഗ് റോഡിൽ ദേവസ്വം മെഡിക്കൽ സെന്ററിന് സമീപം കുടി വെള്ളം കുത്തിയൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും കരുവന്നൂർ -ഗരുവായൂർ കുടി വെള്ള പദ്ധതി കമ്മീഷൻ ചെയ്യാനുള്ള തിരക്കിൽ ഓടി നടക്കുകയായിരുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് ഇത് നേരെയാക്കാൻ സമയം ലഭിച്ചില്ല എന്നാണ് ആക്ഷേപം . വെള്ളം കുത്തിയൊലിച് അടുത്തിടെ നന്നാക്കിയ ദേവസ്വം റോഡ് തകർന്നു . ദേവസ്വം ഉദ്യോഗസ്ഥരും നിരവധി തവണ ജല അതോറിയറ്റിയെ വിവരം അറിയിച്ചെങ്കിലും തിരഞ്ഞു നോക്കിയില്ലെന്ന്‌ ദേവസ്വം ഉദ്യോഗസ്ഥർ പരാതിപ്പെട്ടു . നിറഞ്ഞു കിടക്കുന്ന കാനയുടെ സമീപത്ത് കൂടെയാണ് കുടിവെള്ള പൈപ്പ് ലൈൻ പോകുന്നത് . പൈപ്പിലൂടെയുള്ള കുടിവെള്ള വിതരണം നിറുത്തി വെക്കുന്ന ചെയ്യുന്ന സമയത്ത് കാനയിലെ മലിന ജലം കുടിവെള്ള പൈപ്പിലേക്ക് തിരിച്ചു കയറുമോ എന്നാണ് ജനങ്ങൾ ഭയപ്പെടുന്നത് . മാസങ്ങൾക്ക് മുൻപ് ഇടപ്പുള്ളിയിൽ ഇതേ അവസ്ഥയുണ്ടായി നിരവധി കുട്ടികളെയാണ് അസുഖ ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇത്തരം മുൻ അനുഭവം ഉണ്ടായിട്ടും ജല അതോറിറ്റി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത് എന്നാണ് ജനങ്ങളുടെ പരാതി

Vadasheri Footer