Madhavam header
Above Pot

കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ.​എം.​എ​സ്. രാ​ജ​ശ്രീ​യെ നി​യ​മി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ.​എം.​എ​സ്. രാ​ജ​ശ്രീ​യെ നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സേ​ര്‍​ച്ച്‌ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ സ​ര്‍​വ​ക​ലാ​ശാ​ല ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം അം​ഗീ​ക​രി​ച്ചു.തി​രു​വ​ന​ന്ത​പു​രം ബാ​ര്‍​ട്ട​ന്‍​ഹി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യ ഡോ. ​രാ​ജ​ശ്രീ​ക്ക് വി​സി​യാ​യി നാ​ലു​വ​ര്‍​ഷ​മാ​ണ് കാ​ലാ​വ​ധി.

സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ.​വി.​കെ രാ​മ​ച​ന്ദ്ര​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ഡ​ല്‍​ഹി ഇ​ന്ദ്ര​പ്ര​സ്ഥ യൂ​ണി​വേ​ഴ്സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​കെ.​കെ. അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സേ​ര്‍​ച്ച്‌ ക​മ്മി​റ്റി​യാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ഗ​വ​ര്‍​ണ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്. ഗ​വ​ര്‍​ണ​ര്‍ പു​തി​യ വൈ​സ് ചാ​ന്‍​സ​ല​റെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

Astrologer

2017 മു​ത​ല്‍ ബാ​ര്‍​ട്ട​ന്‍​ഹി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി സേ​വ​നം ചെ​യ്തു വ​രി​ക​യാ​ണ് ഡോ. ​രാ​ജ​ശ്രീ. കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ പ്ര​ഫ​സ​റാ​യി​രു​ന്ന രാ​ജ​ശ്രീ 26 വ​ര്‍​ഷ​മാ​യി അ​ധ്യാ​പ​ന​രം​ഗ​ത്തു​ണ്ട്.

Vadasheri Footer