Above Pot

ഗുരുവായൂർ ആനയോട്ടത്തിനുള്ള ആനകളെ തിരഞ്ഞെടുത്തു, ആനയോട്ടം നാളെ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോൽസവത്തിന് മുന്നോടിയായുള്ള പ്രസിദ്ധമായ ആനയോട്ടത്തിന് മുൻനിരയിൽ ഓടുന്നതിനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ബ്രഹ്മകലശാഭിഷേകത്തിന് ശേഷം കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപത്തു വെച്ചായിരുന്നു നറുക്കെടുപ്പ്. ദേവസ്വം ചെയർമാൻ അഡ്വ : കെ ബി മോഹൻ ദാസ് ആണ് നറുക്കെടുത്തത്.
1. ഗോപി കണ്ണൻ, 2. നന്ദിനി, 3. നന്ദൻ, 4 വിഷ്ണു, 5. അച്ചുതൻ, എന്നീ ആനകളെ മുൻനിരയിൽ ഓടുന്നതിനും രവി കൃഷ്ണൻ , ഗോപി കൃഷ്ണൻ എന്നീ ആനകളെ കരുതലായും തെരഞ്ഞെടുത്തു. ദേവസ്വം ചെയർമാൻ അഡ്വ : കെ ബി മോഹൻ ദാസ് ആണ് ആനകളെ നറുക്കിട്ടെടുത്തത്. ഭരണ സമിതി അംഗങ്ങളായ കെ വിജയൻ ,കെ കെ രാമചന്ദ്രൻ ,പി ഗോപിനാഥ് ,എ വി പ്രശാന്ത് ,അഡ്മിനിസ്ട്രാറ്റർ എസ് വി ശിശിർ , ക്ഷേത്രം ഡി എ ശങ്കുണ്ണി രാജൻ , ജീവധനം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റർ കെ ആർ സുനിൽ കുമാർ ,മാനേജർ രാധാകൃഷ്ണൻ , പ്രസ് ഫോറം ഭാരവാഹി പി കെ രാജേഷ് ബാബു , മറ്റു ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു .

First Paragraph  728-90

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിക്കുന്ന ആനയോട്ട മത്സരം നാളെ ഉച്ചക്ക് മൂന്നിനാരംഭിക്കും. ആനയോട്ടത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ 30-ഓളം ആനകള്‍ പങ്കെടുക്കും. ആദ്യമോടിയെത്തുന്ന ആനയെ മാത്രമേ ക്ഷേത്രമതില്‍കെട്ടിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. ആദ്യം ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. വിജയിയാകുന്ന ആന, ഉത്സവസമാപനദിവസം വരെ ക്ഷേത്രമതില്‍ കെട്ടിന് പുറത്ത് പോകില്ല.

Second Paragraph (saravana bhavan

ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ പാപ്പാന്‍മാര്‍ക്ക് വിദഗ്ദ സമിതി കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ പി.എ. ശിവദാസിന്റേയും, ടെമ്പിള്‍ സി.ഐ: സി. പ്രേമാന്ദകൃഷ്ണന്റേയും നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളില്ലാതിരുന്ന കാലത്ത് നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാര്‍ തമ്മില്‍ നടന്ന കിടമത്സരത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആനയെ നല്‍കാതിരുന്നപ്പോള്‍, തൃക്കണാമതിലകം എന്ന സ്ഥലത്തുനിന്നും മണി കെട്ടിയ ആനകള്‍ ഗുരുവായൂരിലേക്ക് ഓടിവന്നുവെന്ന ഐതിഹ്യത്തിന്റെ ഭാഗമായിട്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവാരംഭദിവസം ആനയോട്ടം നടത്തുന്നതെന്നാണ് ഐതിഹ്യം. ഉത്സവത്തിന്റെ ആദ്യ ദിവസമായ നാളെ രാവിലെ ഏഴിന് ആനയില്ലാശീവേലിയും നടക്കും.