Above Pot

ഗുരുവായൂർ പുസ്തകോത്സവത്തിന് ഞായറാഴ്ച തുടക്കമാകും

ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിക്കുന്ന ഏഴാമത് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ പ്രഭാ വർമ്മ നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി അധ്യക്ഷത വഹിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഫെബ്രുവരി 17 മുതൽ 27 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി വൈകീട്ട് 5 മുതൽ പ്രമുഖരുടെ പ്രഭാഷണങ്ങളും , വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

First Paragraph  728-90

ഞായറാഴ്ച ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് തകിൽസോളോ അരങ്ങേറും. 18 ന് കേരളം വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ കെ.ടി കുഞ്ഞികണ്ണന്റെ പ്രഭാഷണവും തുടർന്ന് തെച്ചിയിൽ ഷൺമുഖനും സംഘവും അവതരിപ്പിക്കുന്ന വില്ലിന്മേൽ തായമ്പകയും അരങ്ങേറും. 19 ന് കവിത വാമൊഴിയും വരമൊഴിയും എന്ന വിഷയത്തെ അധികരിച്ച പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ സംസാരിക്കും തുടർന്ന് ഗുരുവായൂരിലെ കലാകാരന്മാർ വാദ്യ സമന്വയം തീർക്കും 20 ന് സാംസ്‌കാരിക ദേശീയതയും ദേശീയതകളുടെ സംസ്‌കാരവും എന്ന വിഷയത്തിൽ പ്രൊഫ. എം.എ നാരായണന്റെ പ്രഭാഷണവും തുടർന്ന് തുറവൂർ രാഗേഷ് കമ്മത്ത് അവതരിപ്പിക്കുന്ന കുടുക്കവീണ കച്ചേരിയും അരങ്ങേറും. 21 ന് മതനിരപേക്ഷതയുടെ വർത്തമാനം എന്ന വിഷയത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് സംസാരിക്കും തുടർന്ന് ഋഷികേശും ഷെഹീൻ പി നാഫറും ചേർന്നവതരിപ്പിക്കുന്ന തബല സോളോ നടക്കും .

Second Paragraph (saravana bhavan

22 ന് വർഗീയത പുതിയ ഭീഷണിയും പ്രതിരോധവും എന്ന വിഷയത്തിൽ പ്രൊഫ ഇ രാജൻ വിഷയാവതരണം നടത്തും ശേഷം ത്യശൂർ ശാസ്താംപാട്ട് കലാസംഘം അവതരിപ്പിക്കുന്ന ഉടുക്കിൽ പാണ്ടിമേളം അരങ്ങേറും . 23 ന് സമകാലിക കേരളത്തിലെ സ്ത്രീ എന്ന വിഷയത്തിൽ മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് സംസാരിക്കും തുടർന്ന് കലാമണ്ഡലം രാഹുൽ അരവിന്ദും സംഘവും അവതരിപ്പിക്കുന്ന മിഴാവിൻ തായമ്പക നടക്കും. 24 ന് കേരളീയ നവോത്ഥാനം സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തിൽ ബേബി ജോൺ സംസാരിക്കും. തുടർന്ന് ത്യശൂർ ഷോമി അവതരിപ്പിക്കുന്ന ഷോ ഓഫ് ഡ്രീം വേൾഡ് അരങ്ങിലെത്തും.

ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ , ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.പി വിനോദ്, സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി, വേണു എടക്കഴിയൂർ, പി അജിത്, ഗായത്രി, ഷീജപ്രശാന്ത് എന്നിവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിക്കും പുസ്തകോത്സവത്തിൽ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങൾ വിലകുറവിൽ ലഭ്യമാകുമെന്നും . കേരളത്തിലെ പ്രമുഖരായ പുസ്തപ്രസാധകരുടെ പുസ്തകങ്ങളെല്ലാം പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ എം കൃഷ്ണദാസ്, പുസ്തകോതോസവ സംഘാടക സമിതി ചെയർമാൻ ടി.ടി ശിവദാസൻ കൺവീനർ എ രാധാകൃഷ്ണൻ, ആർ. വി ഷെറീഫ്, ജി.കെ പ്രകാശൻ കെ.ആർ ശശിധരൻ, ഗായത്രി എന്നിവർ പങ്കെടുത്തു.