വാറ്റ് ചാരായവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
ഗുരുവായൂർ: വാറ്റ് ചാരായവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം ചുങ്കത്ത് വീട്ടിൽ സുഭാഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് അഞ്ച് ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഇരിങ്ങപ്പുറത്ത് നടന്ന പൂരത്തിൻറെ ഭാഗമായി വിൽപ്പനക്കാണ് ഇയാൾ ചാരായം വാറ്റിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. റേഞ്ച് ഇൻസ്പെക്ടർ കെ.വി. ബാബു, പ്രിവൻറീവ് ഓഫിസർ ഹരിദാസ്, സി.ഇ.ഒമാരായ സുധീർ, വി. രാജേഷ്, രാധാകൃഷ്ണൻ, ജെയ്സൺ, വിക്കി, വിശാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചാവക്കാട് കോടതി റിമാൻഡ് ചെയ്തു