728-90

ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം സമാപിച്ചു

Star

ഗുരുവായൂർ : ഉത്സവ പ്രേമികളെ ആഘോഷ തിമർപ്പിൽ ആറാടിച്ച് ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം നിറവഴകായി. കൂട്ടിയെഴുന്നള്ളിപ്പിന് 21 ഗജവീരന്മാർ അണിനിരന്നു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടക്കൽ പറയും നടന്നു. ഉച്ചക്ക് പഞ്ചവാദ്യത്തോടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടങ്ങി. വിവിധ പൂരാഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകൾ ക്ഷേത്രാങ്കണത്തിലെത്തിയ ശേഷം കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. വിവിധ ആഘോഷ സമിതികളുടെ നേതൃത്വത്തിൽ കാവടി, തെയ്യം, കാളി, കരിങ്കാളി തുടങ്ങിയ കലാരൂപങ്ങൾ വാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി. രാത്രി പൂരത്തിന് ശേഷം പൊങ്ങിലടി, തിരി ഉഴിച്ചിൽ, ഗുരുതി എന്നിവ നടന്നു. 20നാണ് നട തുറക്കൽ.