Above Pot

കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണത്തിലെ തകരാറും ,അഴിമതിയും കേന്ദ്ര ഏജൻസി അന്വേഷിക്കണം

ഗുരുവായൂർ : കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണത്തിലെ തകരാറും അഴിമതിയും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എസ്. ഡി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കരുവന്നൂർ പുഴയിൽ നിന്ന് ഗുരുവായൂർ , ചാവക്കാട് പ്രദേശങ്ങളിലേക്ക് കുടിവെളളം എത്തിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയുടെ നിർമ്മാണത്തിൽ തകരാറും അഴിമതിയും വ്യക്തമാണെന്ന് ഭാരവാഹികൾ ആരോപിച്ചു. പ്രതിദിനം 5 ലക്ഷം ലിറ്റർ കുടിവെള്ളം സംഭരിച്ച് ഗുരുവായൂർ, ചാവക്കാട് നഗരസഭകളിലും , ഗുരുവായൂർ ദേവസ്വത്തിനും വിതരണം ചെയ്യാനായി ഏങ്ങണ്ടയൂർ ആയിരംകണ്ണിയിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണി പൊട്ടിപൊളിഞ്ഞ നിലയിലാണ്.

First Paragraph  728-90

തിങ്കളാഴ്ച ഉദ്ഘാടനം നടത്തി വെള്ളം സംഭരിക്കാൻ തുടങ്ങിയാൽ പൊട്ടിപൊളിഞ്ഞ ജലസംഭരണിയിലെ പകുതി ജലം പാഴായി പോകുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഇവർ ആരോപിച്ചു. കരുവന്നൂരിൽ നിന്ന് പമ്പ് ചെയ്ത് നന്തിയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ച് ആയിരം കണ്ണിയിൽ സംഭരിക്കുന്ന ജലസംഭരണി ഗ്രൗണ്ട് ലെവലിൽ ആയതിനാൽ പൊട്ടി പൊളിഞ്ഞുകിടക്കുന്ന ചുമരിലൂടെ വെള്ളം പുറത്തേക്കു പോകുമെന്ന് മാത്രമല്ല വർഷക്കാലത്ത് വെള്ളം തിരികെ ശുദ്ധജലവുമായി കൂടിചേരുകയും നാട്ടുകാർക്ക് മാരകമായ രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും എസ്.ഡി.പി.ഐ ഭാരവാഹികൾ പറഞ്ഞു. ജലസംഭരണിയിൽ വെള്ളം നിറച്ചപ്പോൾ തന്നെ കോൺക്രീറ്റ് വിണ്ടു കീറിയ സ്ഥലങ്ങളിലൂടെ വെള്ളം പുറത്തേക്ക് പോകുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതെല്ലാം ബോധ്യപ്പെട്ടിട്ടും ഉദ്ഘാടനത്തിനായി ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയായിരുന്നു.

Second Paragraph (saravana bhavan

ചതുപ്പ് പ്രദേശത്ത് നിർമ്മിച്ച ജലസംഭരണി നിർമ്മാണ സമയത്ത് തന്നെ ഒരു വശത്തേക്ക് ചെരിഞ്ഞതായും തുടക്കം മുതൽതന്നെ നിർമ്മാണത്തിലെ അപാകതകൾ ഉദ്യോഗസ്ഥരും കരാറുകാരനും മറച്ചുവെക്കുകയായിരുന്നെന്നും ഇവർ ആരോപിച്ചു. ടാങ്കിന്റെ ലീക്ക് തടയുന്നതിനായി സൂത്രപണികൾ നടത്തിയെങ്കിലും അതെല്ലാം പാഴാവുകയായിരുന്നെന്നും അടിയന്തിരമായി പുതിയ ജലസംഭരണി നിർമ്മിച്ചിലെങ്കിൽ ജലം പാഴായി പോകുന്നതിനു പുറമെ മാരകമായ അസുഖങ്ങൾ പടരുമെന്നും ഇവർ പറഞ്ഞു. ടാങ്ക് നിർമ്മാണത്തിലെ ഗുരുതരമായ തകരാർ ശ്രദ്ധയിൽപ്പെട്ടിടും കരാറുകാരന് എഞ്ചിനീയർ ഒ.ക്കെ സർട്ടിഫിക്കറ്റ് നൽകിയതിൽ വലിയ അഴിമതിയാണ് നിലനിൽക്കുന്നത്. ചേറ്റുവ പുഴയിലൂടെ പൈപ്പിടുന്നമ്പോൾ പുഴയുടെ അടിതട്ടിൽ നിന്ന് ഒന്നരമീറ്റർ താഴ്ചയിൽ പൈപ്പിടണമെന്ന കരാർ പാലിച്ചില്ലെന്നും , രണ്ട് ലൈൻ പൈപ്പിടുന്നതിന് പകരം ഒരു ലൈൻ മാത്രമേ ഇട്ടിട്ടുള്ളൂവെന്നും ഭാരവാഹികൾ ആരോപിച്ചു.ഉദ്യോഗസ്ഥർക്കു പുറമെ എംപി , എം.എൽ.എ എന്നിവരെ പങ്ക് പുറത്തു വരുന്നതിന് കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും അഴിമതിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഭാരവാഹികൾ അറിയിച്ചു. എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ടി.എം അക്ബർ, ജനറൽ സെക്രട്ടറി കെ.എച്ച് ഷാജഹാൻ, മണ്ഡലം കമ്മറ്റി അംഗം ഫാമിസ് അബൂബക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു