Above Pot

ഗുരുവായൂർ അർബൻ ബാങ്കിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ ലാഭം ഇടതുമുന്നണിക്ക്

ഗുരുവായൂര്‍ : അർബൻ ബാങ്ക് തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും ഏറെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയത് ഇടതു പക്ഷമാണ് .കോൺഗ്രസിലെ ഒരു വിഭാഗത്തെ അവർക്ക് കൂടെ ലഭിച്ചു. നഗര സഭയിൽ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന ഇടതു മുന്നണിക്ക് കോൺഗ്രസിലെ രണ്ടു പേരുടെ പിന്തുണ കൂടി ലഭിക്കാൻ പോകുകയാണ് . പൂക്കോട് മേഖലയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും ഇടതു മുന്നണിയോടപ്പമായി മാറും . ഇത് അടുത്ത നഗര സഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ഏറെ ഗുണം ചെയ്യും .

First Paragraph  728-90

കോൺഗ്രസിലെ ഒരു വിഭാഗവുമായി മത്സരിക്കുമ്പോൾ ഇത്ര വലിയ പരാജയം ഇടതു മുന്നണി പ്രതീക്ഷിച്ചിരുന്നില്ല , യു ഡി എഫ് രണ്ടു പാനലിൽ ,മത്സരിക്കുമ്പോൾ വോട്ടുകൾ വിഭജിക്കുമെന്നും തങ്ങളുടെ കൂടെയുള്ള ഒരു വിഭാഗം കോൺഗ്രസിന്റ വോട്ടു കൂടി ചേർന്നാൽ ഭരണം ലഭിക്കും എന്നായിരുന്നു അവസാന നിമിഷം വരെ ഇടതു പക്ഷം കണക്കു കൂട്ടിയിരുന്നത് . എന്നാൽ കൂടെ കൂട്ടിയവർക്ക് കാര്യമായ വോട്ട് വിഹിതം ഉണ്ടായിരുന്നില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത് . അപ്പുറത്ത് യു ഡി എഫ് ഏക മനസ്സോടെ പ്രവർത്തിച്ചപ്പോൾ വൻ വിജയം നേടാനും കഴിഞ്ഞു

Second Paragraph (saravana bhavan

ഇതിനിടെ അര്‍ബന്‍ ബാങ്കിലെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട് അഭിപ്രായപ്പെട്ടു . സി.പി.എം – സി.പി.ഐ നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ബഷീര്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. പാര്‍ട്ടിക്ക് തന്നെ വേണമെങ്കില്‍ പുറത്താക്കാമെന്നും ജനങ്ങള്‍ നല്‍കിയ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കില്ലെന്നും ബഷീര്‍ വ്യക്തമാക്കി. കോണ്‍ഗ്രസുകാരുടെ വോട്ടുകള്‍കൊണ്ട് മാത്രമല്ല താന്‍ കൗണ്‍സിലറായിട്ടുള്ളതെന്നും വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപന്റെ കോലം കത്തിച്ചതിന്റെ പേരില്‍ ബഷീറിനെ കഴിഞ്ഞ മാസം 18ന് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിപ്പ് ലംഘിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടുള്ള കൗണ്‍സിലര്‍ ടി.കെ. വിനോദ്കുമാറും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. താന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് വിനോദ്കുമാറും വ്യക്തമാക്കി.