കൊച്ചിന്‍ ഷിപ് യാർഡിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
കൊച്ചി : കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ വര്‍ക്‌മേന്‍ തസ്തികയില്‍ നിയമനം നടത്തുന്നു . ഫാബ്രിക്കേഷന്‍ അസി. (വെല്‍ഡര്‍ 47 /ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍ 06 ) 53, ഔട്ട് ഫിറ്റ് അസി. (ഫിറ്റര്‍ 23 /പ്ലംബര്‍ 25 / മെക്കാനിക് ഡീസല്‍ 06 / മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ 03 /മെഷീനിസ്റ്റ്02/ഷിപ്‌റൈറ്റ് വുഡ് 02/ഇലക്‌ട്രീഷ്യന്‍ 19 /ഇലക്‌ട്രോണിക് മെക്കാനിക് 03/ പെയിന്റര്‍ 03 / ഇന്‍സ്ട്രുമെന്റ് മെക്കാനിക് 02) 88, എയര്‍കണ്ടീഷണര്‍ ടെക്‌നീഷ്യന്‍ 04, സ്‌കഫോള്‍ഡര്‍ 25, ഫയര്‍മാന്‍ 05, സേഫ്റ്റി അസി. 10, സെറാങ് 01, ഷിപ് ഡിസൈന്‍ അസി. (മെക്കാനിക്കല്‍ 02 /ഇലക്‌ട്രിക്കല്‍ 01/ഇലക്‌ട്രോണിക്‌സ് 01/ഇന്‍സ്ട്രുമെന്റേഷന്‍ 02) 06, ജൂനിയര്‍ സേഫ്റ്റി ഇന്‍സ്പക്ടര്‍ 03 എന്നിങ്ങനെ ആകെ 195 ഒഴിവുണ്ട്.
കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. എസ്‌എസ്‌എല്‍സി, ഐടിഐ, ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ടിഫിക്കറ്റുള്ളവര്‍ക്കും ത്രിവത്സര ഡിപ്ലോമക്കാര്‍ക്കും എട്ടാം ക്ലാസ്സ് ജയിച്ചവര്‍ക്കും വിവിധ ഒഴിവുകളില്‍ അപേക്ഷിക്കാം.ഉയര്‍ന്ന പ്രായം 30. 2019 ഫെബ്രുവരി 13നെഅടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ, പ്രായോഗിക പരീക്ഷ, യോഗ്യത മാനദണ്ഡത്തിന് ലഭിക്കുന്ന വെയിറ്റേജ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.www.cochinshipyard.comവഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഫെബ്രുവരി 13. വിശദവിവരം website ല്‍.