കണ്ടാണശേരിയിൽ സിപിഎം നേതാക്കൾക്കതിരെ വധശ്രമം ,10 പേർക്ക് 10 വർഷ കഠിന തടവ്
ഗുരുവായൂർ : കണ്ടാണശേരിയിൽ സി.പി.എ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയും, ലോക്കൽ കമ്മറ്റിയംഗത്തെയും വധിക്കാൻ ശ്രമിച്ച കേസിൽ 10 ബി.ജെ.പി പ്രവർത്തകർക്ക് 10 വർഷത്തെ കഠിന തടവ് . ചാവക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത് . ലോക്കൽ സെക്രട്ടറി കെ.ജി. പ്രമോദ്, ലോക്കൽ കമ്മറ്റിയംഗവും പഞ്ചായത്ത് അംഗവുമായ വി.കെ. ദാസൻ എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ചാവക്കാട് സെഷൻസ് കോടതി 10 വർഷത്തെ കഠിന തടവിന് വിധിച്ചത് .
2011 ജനുവരി 21നാണ് സംഭവം നടന്നത്. പ്രമോദ് ഇപ്പോൾ പഞ്ചായത്ത് പ്രസിഡൻറും ദാസൻ സ്ഥിരം സമിതി അധ്യക്ഷനുമാണ്. കണ്ടാണശേരി സ്വദേശികളായ വെട്ടത്ത് വിജീഷ് (32), തടത്തിൽ പ്രനീഷ് (28), കുഴുപ്പുള്ളി ബിനോയ് (30), വടക്കത്ത് വിനോദ് (40), ചീരോത്ത് യദുനാഥ് (24,) ചൂണ്ടപുരക്കൽ സുധീർ (31), വട്ടംപറമ്പിൽ ബോഷി (34), ഇരിപ്പശേരി വിനിഷ് (30), കൊഴുക്കുള്ളി നിഖിൽ (25), ചൂണ്ടപുരക്കൽ സുമോദ് (25) എന്നിവരെയാണ് സെഷൻസ് ജഡ്ജ് കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിൽ 13 പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ടാം പ്രതിയായിരുന്ന ഇരിപ്പശേരി ബിജീഷ് (29), 12 ഉം, 13ഉം പ്രതികളായിരുന്ന കുന്നത്തുള്ളി ഷിജി (35) വടക്കത്ത് പ്രമോദ് (34) എന്നിവരെ വെറുതെ വിട്ടു.