Above Pot

സംസ്ഥാനത്തെ 11 ഡിവൈഎസ്‌പിമാരെ തരംതാഴ്ത്തി,26 സിഐമാര്‍ക്ക്‌ സ്ഥാനക്കയറ്റം

ഗുരുവായൂർ : സംസ്ഥാനത്തെ 11 ഡിവൈഎസ്‌പിമാരെ സി ഐ മാരായി തരം താഴ്ത്തി .കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ്‌ തരം താഴ്ത്തൽ തീരുമാനം. 26 സിഐമാര്‍ക്ക് ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം നല്‍കി. 53 ഡിവൈഎസ്‌പിമാര്‍ക്കും 11 എഎസ്‌പിമാര്‍ക്കും സ്ഥലംമാറ്റത്തിനും ഉത്തരവായി.

First Paragraph  728-90

ഗുരുവായൂർ എ സി പി പി എ ശിവദാസിനെ പെരിന്തൽമണ്ണയിലെക്കും അവിടെ നിന്ന് എം പി മോഹന ചന്ദ്രനെ മലപ്പുറം സ്‌പെഷൽ ബ്രാഞ്ചിലേക്കും മാറ്റി . താമരശ്ശേരിയിൽ നിന്നും പി ബിജു രാജ് ആണ് ഗുരുവായൂരിലേക്ക് എത്തുന്നത് . കുന്നംകുളം ഡി വൈ എസ് പി ടി എസ്‌ സിനോജിനെ ഷൊർണൂരിലേക്കും അവിടെ നിന്ന് എൻ മുരളീ ധാരനെ കുന്നംകുളത്തേക്കും മാറ്റി നിയമിച്ചു തൃശ്ശൂർ ക്രൈം ഡിറ്റക്ഷനിൽ നിന്ന് ബാബു തോമസിനെ തൃശ്ശൂർ സിറ്റി സ്‌പെഷൽ ബ്രാഞ്ചിലും ,ഡി ശ്രീനിവാസനെ ക്രൈം ഡിറ്റക്ഷനിലും നിയമിച്ചു .

Second Paragraph (saravana bhavan

കെ എസ് ഉദയഭാനു ,എസ് വിജയൻ ,എസ് അശോക് കുമാർ ,എം ഉല്ലാസ് കുമാർ ,എ വിപിൻ ദാസ് ,വിജി രവീന്ദ്ര നാഥ് , എം കെ മനോജ് കബീർ ,ആർ സന്തോഷ് കുമാർ ,ഇ സുനിൽ കുമാർ ,അനിൽ കുമാർ ടി (സീനിയർ ) കെ എ വിദ്യാധരൻ എന്നിവരാണ് സിഐ തസ്‌തികയിലേക്ക്‌ തരം താഴ്ത്തിയ ഡിവൈഎസ്‌പിമാര്‍ .പട്ടികയില്‍പ്പെട്ട എം ആര്‍ മധു ബാബു ഇന്നലെ ട്രിബ്യൂണലില്‍ പോയി സ്റ്റേ വാങ്ങിയതിനാല്‍ തിരിച്ചയച്ച പട്ടിയില്‍ ഉള്‍പ്പെട്ടില്ല. :

എം ഐ ഷാജി ,സി ജി സുനിൽ കുമാർ ,എസ് എസ് സുരേഷ് കുമാർ ,കെ എ തോമസ് ,കെ എ മുഹമ്മദ് ഇസ്മായിൽ ,എം സന്തോഷ് കുമാർ ,സതീഷ് കുമാർ ആലക്കൽ , വി ബാലകൃഷ്ണൻ ,വി രാജ് കുമാർ ,സി ചന്ദ്രൻ , ജി ജോൺ സൺ , അഗസ്റ്റിൻ മാത്യു ,ആർ ഹരിദാസൻ , എൻ വി അരുൺ രാജ് ,എൻ വിജയകുമാർ , ജെ കുരിയാക്കോസ് ,ആർ റാഫി , സ്റ്റുവർട്ട് കീലർ ,ടി കെ രത്‌നകുമാർ , എം വി അനിൽ കുമാർ ,എം സുനിൽ കുമാർ , എം വി മണികണ്ഠൻ ,വി ഹംസ ,എം കെ ബിനു കുമാർ, സി എസ് വിനോദ് എന്നിവരെയാണ് ഡി വൈ എസ് പി മാരായി സ്ഥാനക്കയറ്റം നൽകിയത് .