Post Header (woking) vadesheri

നാടകകൃത്തും സംവിധായകനുമായ സു​ബ്ര​ഹ്മ​ണ്യ​ന്‍ നമ്പൂതിരി (തുപ്പേട്ടന്‍) അന്തരിച്ചു

Above Post Pazhidam (working)

തൃശൂര്‍: പ്രശസ്ത നാടകകൃത്തും, സംവിധായകനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി (90) അന്തരിച്ചു. തുപ്പേട്ടന്‍ എന്ന പേരിലൂടെയായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തനതുലാവണം, വന്നന്ത്യേ കാണാം, മോഹനസുന്ദരപാലം തുടങ്ങിയവ തുപ്പേട്ടന്റെ പ്രധാന നാടകങ്ങളാണ്. വന്നന്ത്യേ കാണാം എന്ന നാടകത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

Ambiswami restaurant

.തുപ്പേട്ടൻ എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരി. 1929 മാർച്ച് 1-നു് തൃശ്ശൂർ ജില്ലയിലെ പാഞ്ഞാളിലെ വേദ പണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാൾ വിദ്യാലയം, സി.എൻ.എൻ. ഹൈസ്കൂൾ, ചേർപ്പ്, എസ്.എം.ടി. എച്ച്.എസ്. ചേലക്കര, മഹാരാജാസ് കോളേജ്, സ്കൂൾ ഓഫ് ആർട്ട്സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരു കൊല്ലം കൊച്ചിയിൽ മുണ്ടംവേലി ഹൈസ്കൂളിലും പിന്നീട് 27 കൊല്ലം പാഞ്ഞാൾ സ്കൂളിലും ചിത്രകലാദ്ധ്യാപകനായിരുന്നു. ഉമാദേവി ഭാര്യയും സുമ, സാവിത്രി, അജിത, രവി, രാമൻ എന്നിവർ മക്കളുമാണ്.