Post Header (woking) vadesheri

മമ്മിയൂർ ക്ഷേത്രത്തിൽ ആള്‍രൂപം വഴിപാട് ആരംഭിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മഹാദേവനും, മഹാവിഷ്ണുവിനും വെള്ളി കൊണ്ടുള്ള ആല്‍രൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ നിന്നു വാങ്ങി സോപാനത്തില്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ദേവസ്വം ഒരുക്കിയതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ അറിയിച്ചു.

Ambiswami restaurant

ക്ഷേത്രം നാലമ്പലത്തില്‍ നിന്നും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ ആള്‍രൂപങ്ങള്‍ വാങ്ങി നടക്കല്‍ സമര്‍പ്പിച്ച ശേഷം ആയതിനുള്ള സംഖ്യ ക്ഷേത്രം ഭണ്ഡാരത്തില്‍ നിക്ഷേപിക്കാവുന്ന രീതിയിലാണ് വഴിപാട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം നെയ്യ്, എണ്ണ എന്നിവ ക്ഷേത്ര കൗണ്ടറില്‍ നിന്നും വാങ്ങി നേരിട്ട് സോപാനത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് , ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം മത്തവിലാസം കൂത്ത് ഉള്‍പ്പെടെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുന്നിനും ദേവസ്വം ട്രസ്റ്റി ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.