ഗുരുവായൂര്‍ പ്രവീണ്‍ പ്രേംകുമാര്‍ പൈക്ക് ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി പുരസ്‌കാരം
ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടം സ്വദേശി പ്രവീണ്‍ പ്രേംകുമാര്‍ പൈ എന്ന യുവ ഫോട്ടോഗ്രാഫർക്ക് ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ പുരസ്‌ക്കാരം . . 2018-വൈല്‍ഡ് ലൈഫ് വിഭാഗത്തില്‍ ലോകത്തിലെ 23-ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഇത്തവണ ഹോണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ് ലഭിച്ചത്. 2018-മോണോക്രോം ഇന്റര്‍നാഷണല്‍വൈല്‍ഡ് ലൈഫ് വിഭാഗത്തില്‍ ഹോണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ് നേടിയ പ്രവീണ്‍, ഇന്ത്യയില്‍നിന്നും അവാര്‍ഡിന് അര്‍ഹരായ അഞ്ചുപേരില്‍ ഒരാളാണ്.
ക്രൊമാറ്റിക് ഫേട്ടോ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ കളര്‍ഫോട്ടോഗ്രാഫി അവാര്‍ഡ്, ഓസ്‌ക്കാര്‍ ഗോള്‍ഡണ്‍ ഗ്ലോബ് പോലെ ഫോട്ടോഗ്രാഫിയിലെ പുരസ്‌ക്കാരമായ 2018-സ്‌പൈഡര്‍ അവാര്‍ഡ്, ബ്ലാക്ക് ആന്റ് വൈറ്റ് അമേച്ചര്‍ വൈല്‍ഡ് ലൈഫ് വിഭാഗത്തില്‍ നോമിനി മെന്‍ഷന്‍ അവാര്‍ഡ് എന്നിവയും പ്രവീണിന്റെ പ്രശസ്തിയ്ക്ക് മാറ്റുകൂട്ടി. 77-രാജ്യങ്ങളിലെ 6404-അപേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായവും, വോട്ടും നേടിയാണ് ഈ പുരസ്‌ക്കാരത്തിന് പ്രവീണ്‍ അര്‍ഹനായത്. 2015-വണ്‍ ഐലന്റ് അവാര്‍ഡ് (ഗ്രാന്റ് ഫൈനലിസ്റ്റ്), 2016-മോണോക്രോം ഇന്റര്‍ നാഷണല്‍ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫി ഹോണറബിള്‍ മെന്‍ഷന്‍, 2017-മോസ്‌ക്കോ ഇന്റര്‍നാഷണല്‍ ഫോേട്ടാ അവാര്‍ഡ് (ഗ്രാന്റ് സില്‍വര്‍ അവാര്‍ഡ്), 2017-ഫൈന്‍ ആര്‍’്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് (ഫൈനലിസ്റ്റ് മെറിറ്റ്) എന്നീ ഒട്ടനവധി പുരസ്‌ക്കാരങ്ങളും ഇദ്ദേഹം വാരികൂട്ടി.
ബാംഗ്ലൂളൂരില്‍ ഓള്‍ ഇന്ത്യാ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ടൂര്‍ പ്രോഗ്രാം നടത്തുന്ന പ്രവീണ്‍, ഗുരുവായൂര്‍ തിരുവെങ്കിടം കലയില്‍ ഇ.വി. പ്രേംകുമാറിന്റേയും, പ്രീതാ പ്രേംകുമാറിന്റേയും രണ്ടുമക്കളില്‍ ഇളയവനാണ്. ഓള്‍ കേരളാ ഫോ’ോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഗുരുവായൂര്‍ യൂണിറ്റ് അംഗം കൂടിയായ പ്രവീണ്‍, വിവിധ ട്രാവല്‍ മാഗസീനുകളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയെകുറിച്ചും, യാത്രകളെ പറ്റിയും ലേഖനങ്ങള്‍ പ്രസദ്ധീകരിച്ചിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ നിരവധി അവാര്‍ഡുകള്‍ നേടിയെടുത്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി മേഖലയിലെ ഭാവി വാഗ്ദാനം കൂടിയായ പ്രവീണ്‍, ഫോട്ടോഗ്രാഫി കരിയറില്‍ സുഹൃത്തുക്കളുടേയും, വീട്ടുകാരുടേയും അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്ന് അഭിപ്രായപ്പെട്ടു.